കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ 29ാം മൈലിലെ ഹോട്ടലിൽ വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പഞ്ചായത്ത് വിതരണംചെയ്ത അരി ഉപേക്ഷിച്ചവർക്കെതിരെ കേളകം പൊലീസ് കേസെടുത്തു.
കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെയുടെ പരാതിയിലാണ് ആൻറണി, സന്തോഷ്, ജിബിൻ, ജോൺസൺ എന്നിവർക്കെതിരെ കേസെടുത്തത്. ശനിയാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ അരി ഉപേക്ഷിച്ചത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പരാതിപ്പെടുകയും എത്രയും വേഗം നീക്കംചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ 10 മണിയായിട്ടും നീക്കാത്തതിനെത്തുടർന്നാണ് കേളകം പൊലീസ് നടപടിയെടുത്തത്. തുടർന്ന് പേരാവൂർ അഗ്നിശമനസേനയെത്തി അണുനശീകരണം നടത്തുകയും അരി നീക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.