തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മില്ലുകളിൽനിന്ന് റേഷൻ കടകളിലെത്തുന്ന അരിയിൽ മായം കലർന്നിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ മധ്യമേഖല ഓഫിസും തിരുവനന്തപുരം സ്െപഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -ഒന്നിനുമാണ് അന്വേഷണ ചുമതല. ആദ്യഘട്ട റിപ്പോർട്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഇൻസ്പെക്ടർ അനിൽ ജെ. റോസ് വിജിലൻസ് മേധാവി സുദേഷ്കുമാറിന് കൈമാറി.
മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ സഹായംകൂടി വേണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കർഷകരിൽനിന്ന് സംഭരിക്കുന്ന മട്ട അരി (സി.എം.ആർ) പൊതുവിപണിയിൽ മറിച്ചുവിറ്റ ശേഷം റെഡ് ഓക്ഡൈഡ് അടക്കം ചേർത്ത മായം കലർന്ന അരിയാണ് കടകളിലെത്തുന്നതെന്ന് കഴിഞ്ഞ ജൂലൈ 26ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് എറണാകുളത്തെ ഏഴ് സ്വകാര്യ മില്ലുകളിൽനിന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ നടത്തിയ പരിശോധനയിൽ വ്യാജ മട്ടയരി പിടികൂടിയിരുന്നു.
കർഷകരിൽനിന്ന് ശേഖരിക്കുന്ന നെല്ലിന് പകരം ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ തുകക്ക് വാങ്ങുന്ന വെള്ളയരിയും എഫ്.സി.ഐയിൽ ടെൻഡർ അടിസ്ഥാനത്തിൽ വാങ്ങുന്ന വിലകുറഞ്ഞ അരിയും തവിടും തവിടെണ്ണയും മറ്റ് രാസപദാർഥങ്ങളും ചേർത്ത് നിറംമാറ്റും.
ഇത്തരത്തിൽ മില്ലുകളിൽ ശേഖരിച്ചിരുന്ന അരി കഴുകിയപ്പോൾ നിറം മാറുന്നത് കണ്ടതായി ഭക്ഷ്യ കമീഷൻ അംഗം ബി. രാജേന്ദ്രൻ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ്വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 സ്വകാര്യമില്ലുകളാണ് സർക്കാരുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 36 എണ്ണവും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. കർഷകരിൽ നിന്ന് കോടികൾ മുടക്കി സർക്കാർ സംഭരിക്കുന്ന നെല്ല് അരിയാക്കി നോഡൽ ഏജൻസിയായ സപ്ലൈകോക്ക് നൽകണമെന്നാണ് കരാർ.100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുകൾ തിരികെ നൽകും.
ഒരു ക്വിൻറലിന് 214 രൂപയാണ് മില്ലുടമകൾക്ക് നൽകുന്നത്. എന്നാൽ സർക്കാർ സംഭരിക്കുന്ന ജ്യോതി, ജയ, ഉമ എന്നീ ഇനത്തിൽപ്പെട്ട മുന്തിയ ഇനം നെല്ല് സ്വകാര്യമില്ലുടമകൾ അരിയാക്കി വിവിധ ബ്രാൻഡുകളിൽ കൂടിയ വിലക്ക് പൊതുവിപണിയിൽ വിറ്റഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.