റേഷന്‍ മുന്‍ഗണന ലിസ്റ്റ്: പുറത്താകുന്ന 12 ലക്ഷം പേര്‍ക്ക് പകരം യോഗ്യര്‍ അകത്ത്

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍നിന്ന് 12,11,517 പേര്‍ പുറത്താവുമ്പോള്‍ ഇത്രയും പേര്‍ പുതുതായി അര്‍ഹത നേടും. പുതിയ മാനദണ്ഡമനുസരിച്ച് മാര്‍ക്കിട്ട്  തയാറാക്കിയ ലിസ്റ്റ് സംബന്ധിച്ച പരാതികളിലെ ഹിയറിങ് ഡിസംബര്‍ അഞ്ചിന് അവസാനിച്ചതോടെയാണ് സിവില്‍സപൈ്ളസ് വകുപ്പ് പുതിയ കണക്ക് പുറത്തുവിട്ടത്.

യോഗ്യതയില്ലാത്തവരെ ഒഴിവാക്കി അര്‍ഹരെ ലിസ്റ്റില്‍ കയറ്റിയെന്നാണ് അധികൃതരുടെ അവകാശവാദമെങ്കിലും യോഗ്യരായ ഒട്ടേറെപേര്‍ പുറത്തായവരിലുണ്ടെന്നതാണ് വസ്തുത. ആകെ 16,03,239 പരാതികളാണ് ലഭിച്ചത്.  2,17,444 പേരുടെ പരാതികള്‍ തള്ളി. 15 താലൂക്കുകള്‍ക്ക് തീയതി നീട്ടി നല്‍കിയതിനാല്‍ പുറത്താവുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും. ഡിസംബര്‍ 15നകം ഹിയറിങ്ങുകള്‍ അവസാനിപ്പിക്കും.

ഹിയറിങ്ങിലെ തീര്‍പ്പില്‍ പരാതിയുള്ളവര്‍ക്ക് ഏഴുദിവസത്തിനകം ജില്ല കലക്ടറെ സമീപിക്കാം. ഡിസംബര്‍ 22 വരെയാണ് ഈ  സമയ പരിധി.
ജനുവരി അഞ്ചിനകം ജില്ല കലക്ടര്‍മാര്‍ അപ്പീലുകളില്‍ തീര്‍പ്പുകല്‍പിച്ച് ലിസ്്റ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് അയച്ചുകൊടുക്കും. 15 ദിവസമാണ് ഇത് പരിശോധിക്കാനുള്ള സമയ പരിധി. ഫെബ്രുവരി 15നകം ഗ്രാമപഞ്ചായത്തുകള്‍ ലിസ്റ്റിന്  അംഗീകാരം നല്‍കണം. ഫെബ്രുവരി 28നകം  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് പുതുക്കിയ അന്തിമ മുന്‍ഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാര്‍ച്ച് 30നകം പുതിയ റേഷന്‍ കാര്‍ഡ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഓരോ ജില്ലയിലും ലഭിച്ച പുതുക്കിയ ലിസ്റ്റിലെ വിവരങ്ങള്‍ ക്രമീകരിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് പൂര്‍ത്തിയായശേഷം സെന്‍ട്രല്‍ സെര്‍വറിലേക്ക് അയക്കണം.

എന്നാല്‍, റേഷന്‍ കാര്‍ഡിലെ വ്യക്തിഗത തീരുമാനങ്ങള്‍ ചോരുന്നുവെന്ന പരാതിയത്തെുടര്‍ന്ന്, സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ വെബ്സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
കോഴിക്കോട് എന്‍.ഐ.ടിയില്‍ വെബ്സൈറ്റ് സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ നടന്നുവരുകയാണ്.  ഇത് വൈകിയാല്‍ കാര്‍ഡ് അച്ചടിക്കല്‍ അടക്കമുള്ള നടപടിക്രമങ്ങളെയും ബാധിക്കും.
പുതുക്കിയ മുന്‍ഗണന ലിസ്റ്റ് വരുന്നതോടെ മുന്‍ഗണന ഇതര സബ്സിഡി വിഭാഗം ലിസ്റ്റിലും മാറ്റമുണ്ടാവും.  സര്‍ക്കാര്‍ ജീവനക്കാര്‍, വരുമാന നികുതി അടവ്, നാലുചക്ര വാഹനങ്ങള്‍, 25,000 രൂപയില്‍ അധികം മാസവരുമാനം എന്നീ നിബന്ധനകളില്‍ പെടാത്തവരാണ് സബ്സിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബറിലെ ധാന്യവിതരണം റേഷന്‍ ഷോപ്പുകളില്‍  പൂര്‍ത്തിയായിട്ടുണ്ട്. മുന്‍ഗണനഇതരവിഭാഗത്തിന്‍േറത് നടന്നുവരുന്നേയുള്ളൂ. പുതിയ ലിസ്റ്റ് വരുന്നതോടെ ഇക്കാര്യത്തിലും ആശയക്കുഴപ്പം ഉടലെടുക്കും. പഴയ ബി.പി.എല്‍ ലിസ്റ്റില്‍ നടക്കുന്ന പഞ്ചസാര വിതരണ മാറ്റം സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Tags:    
News Summary - ration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.