കൊച്ചി: റേഷന്‍ വിതരണം സാധാരണ നിലയിലായെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയും ജനുവരിയിലെ അരിയും ഗോതമ്പും വിതരണം ആരംഭിച്ചുവെന്ന അറിയിപ്പും വിശ്വസിച്ച് റേഷന്‍കടയിലത്തെിയവര്‍ നിരാശരായി മടങ്ങി. പല കടകളിലും അരിയുണ്ടെങ്കിലും വിതരണം ചെയ്യാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ സങ്കീര്‍ണമായത് കടയുടമകളെയും വലച്ചു. അരിയുണ്ടായിട്ടും വിതരണം ചെയ്യാത്തത് പലയിടത്തും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു.
അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും, മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോഗോതമ്പും സൗജന്യമായി ലഭിക്കുമെന്നും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് രണ്ടു രൂപ നിരക്കില്‍ ഒരു അംഗത്തിന് രണ്ട് കിലോ അരിയും സബ്സിഡിയില്ലാത്തവര്‍ക്ക് അരിയും ഗോതമ്പുമായി അഞ്ച് കിലോയും ലഭിക്കുമെന്നുമായിരുന്നു സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ അറിയിപ്പ്. ഇത് വിശ്വസിച്ച് എത്തിയവരാണ് വെട്ടിലായത്.
ഡിസംബറിലെ അരിതന്നെ പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. അത് കൊടുത്ത് തീര്‍ത്തതിന് ശേഷമേ ജനുവരിയിലെ അരിയെപ്പറ്റി ചിന്തിക്കാനാവൂ എന്നാണ് കടയുടമകള്‍ പറയുന്നത്. സിവില്‍ സപൈ്ളസ് അധികൃതര്‍ അറിയിച്ചതനുസരിച്ചുള്ള അരി എത്തിയിട്ടുമില്ല. മുന്‍ഗണനേതര സബ്സിഡിയില്ലാത്ത വിഭാഗത്തിന് കാര്‍ഡൊന്നിന് അഞ്ച് കിലോ ഭക്ഷ്യധാന്യം നല്‍കുമെന്നാണ് അറിയിപ്പെങ്കിലും ഒരുകിലോ അരി നല്‍കാനുള്ള വിഹിതമേ മിക്ക കടകളിലും എത്തിയിട്ടുള്ളൂ. അതുതന്നെ അടുത്തയാഴ്ച മുതലേ വിതരണം ചെയ്യാനാവൂ. നിലവില്‍ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പെട്ടവര്‍ക്ക് 28 കിലോ അരി വീതം നല്‍കുന്നതിനുള്ള സ്റ്റോക്കാണ് കടകളിലുള്ളത്. ഇതില്‍നിന്നെടുത്ത് മുന്‍ഗണനേതര വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കാനാവില്ല. ഫലത്തില്‍, ചാക്കുകണക്കിന് അരി കാണുന്ന കാര്‍ഡുടമയോട് ‘അരി ഇല്ല’ എന്ന മറുപടി നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്ന് കടക്കാര്‍ പറയുന്നു.
മൂന്നുമാസമായി റേഷന്‍ വിതരണം താളംതെറ്റിയതോടെ കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു. ഒരേതരം അരിതന്നെ നാലുവിഭാഗങ്ങളാക്കിയാണ് വിതരണം ചെയ്യേണ്ടത്. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പെട്ടവര്‍ക്കും പഴയ ബി.പി.എല്‍ എന്ന മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കും സൗജന്യമായി അരി വിതരണം ചെയ്യുമ്പോള്‍ ഇതുതന്നെ മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് കിലോക്ക് രണ്ട് രൂപക്ക് നല്‍കണം. മുന്‍ഗണനേതര സബ്സിഡി രഹിത വിഭാഗത്തിന് കിലാക്ക് 8.90 രൂപക്കാണ് ഇത് വില്‍ക്കേണ്ടത്. ഓരോ വിഭാഗത്തിനും പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കണമെന്നത് കടയുടമകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. മാത്രമല്ല, ഒരേ ജില്ലയില്‍തന്നെ പല താലൂക്കുകളില്‍ പലവിധത്തിലാണ് വിതരണവും. ചില താലൂക്കുകളില്‍ സപൈ്ള ഓഫിസര്‍മാര്‍ കൂടുതല്‍ താല്‍പര്യമെടുത്ത് കൂടുതല്‍ അരിയത്തെിക്കുമ്പോള്‍ മറ്റ് ചില സപൈ്ള ഓഫിസര്‍മാര്‍ ചട്ടപ്പടി നീങ്ങുന്നതിനാല്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ടതിന്‍െറ നാലിലൊന്ന് അരിയാണ് ലഭിക്കുന്നത്. എഫ്.സി.ഐ ഗോഡൗണുകളില്‍നിന്നുള്ള അരി നീക്കവും താളംതെറ്റിത്തന്നെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.