കൊച്ചി: ഉത്തർപ്രദേശിലെ ഹാഥറസിലേക്ക് കലാപമുണ്ടാക്കാൻ പോയെന്ന കേസിൽ യു.പി പൊലീസിന് കൈമാറുന്നത് തടയണമെന്ന കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റഊഫ് ഷെരീഫിെൻറ ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ഇതേ ആരോപണമുന്നയിച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകരെയടക്കം നാലുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് പണം നൽകിയത് റഊഫാണെന്നാരോപിച്ച് ഇ.ഡി കേസെടുത്തിരുന്നു. ഇ.ഡിയുടെ കേസിൽ റഊഫിന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകിയെങ്കിലും കസ്റ്റഡിയിൽ വാങ്ങാൻ വാറൻറുമായെത്തിയ യു.പി പൊലീസിന് അന്നുതന്നെ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.