റഉൗഫ്​ ഷരീഫി​നെ ഉടൻ മോചിപ്പിക്കണം -കാംപസ് ഫ്രണ്ട്

കോഴിക്കോട്: കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് അന്യായമായി അറസ്​റ്റ്​ ചെയ്ത ഇ.ഡി നടപടി അതിരുകടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇ.ഡി സംഘ്​പരിവാറി​െൻറ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്.

വരുന്ന വർഷമാദ്യം സി‌.എ‌.എ - എൻ‌.ആർ.‌സി നടപ്പാക്കുന്നതിന് മുന്നോടിയായി സംഘ്​പരിവാറിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്താനുള്ള ബി.ജെ.പി പദ്ധതി ഇ.ഡിയെ ഉപയോഗിച്ച്​ നടപ്പാക്കുകയാണ്​.

റഊഫ് ഷെരീഫിനെ ഉടൻ മോചിപ്പിക്കണം. സി‌.എ‌.എ - എൻ‌.ആർ.‌സി പ്രതിഷേധത്തിന് നേതൃത്വം നൽകിയ വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം.

വെറുപ്പി​െൻറ രാഷ്ട്രീയത്തെ നേരിടുന്നതിൽനിന്ന് വിദ്യാർത്ഥികൾ പിന്മാറുമെന്നത് ആർ.എസ്​.എസി​െൻറ തോന്നലുകൾ മാത്രമാണ്. ജനറൽ സെക്രട്ടറിക്കെതിരായ നീക്കത്തിനെതിരെ വിദ്യാർത്ഥി സമൂഹത്തി​െൻറ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Tags:    
News Summary - Rauf Sharif should be released immediately - Campus Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.