നെടുമ്പാശ്ശേരി: അധോലോക കുറ്റവാളി രവി പൂജാരിെയ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. രവി പൂജാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയ ഗുണ്ടസംഘങ്ങൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
ആഫ്രിക്കയിൽ തങ്ങി ഇൻറർനെറ്റ് കാൾ വഴിയാണ് പലെരയുംരവി പൂജാരി ബന്ധപ്പെട്ടത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഗുണ്ടസംഘങ്ങളെ കണ്ടെത്താൻ സംസ്ഥാന രഹസ്യാന്വേഷണ സംഘവുമായി സഹകരിച്ചാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് പ്രവർത്തിക്കുന്നത്.
കൂടുതൽ സിനിമതാരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോയെന്ന് അറിയാൻ ഗുണ്ടസംഘങ്ങളെ പിടികൂടിയാൽ മാത്രമേ കഴിയൂ. ചൊവ്വാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ഇത് നീട്ടിയില്ലെങ്കിൽ അന്ന് വൈകീട്ട് വിമാനമാർഗം ബംഗളൂരുവിലേക്ക് കൊണ്ടുപോകും. മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളിയായ ഗുണ്ടത്തലവനും കാസർകോട് കേന്ദ്രീകരിച്ചുള്ള ഗുണ്ടത്തലവനുമായുമാണ് കൂടുതലായും ബന്ധപ്പെട്ടതെന്ന് മൊഴി നൽകിയിട്ടുണ്ട്.
നടി ലീന മരിയ പോൾ നടത്തുന്ന കൊച്ചിയിലെ നെയിൽ ആർട്ടിസ്ട്രി ബ്യൂട്ടിപാർലറിനുനേരെ 2018 ഡിസംബർ 15ന് നടന്ന വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് പൂജാരിയെ കൊച്ചിയിലെത്തിച്ചത്. കേസിലെ മൂന്നാം പ്രതിയായ ഇയാളെ എയർ ഏഷ്യ വിമാനത്തിൽ ബുധനാഴ്ച രാത്രി 8.45നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അധോലോക കുറ്റവാളി ആയതിനാൽ യാത്ര, ചോദ്യം ചെയ്യൽ, തെളിവെടുപ്പ് തുടങ്ങിയവ അതിസുരക്ഷയിലാണ്. ഈ മാസം എട്ടുവരെയാണ് കസ്റ്റഡിയിൽ കഴിയുക.
ബ്യൂട്ടിപാർലർ വെടിവെപ്പിന് ഒരുമാസം മുമ്പ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരുന്നു. വെടിവെപ്പ് നടത്തിയവരെ പിന്നീട് അറസ്റ്റ് ചെയ്തു. 2019 ജനുവരി അഞ്ചിനാണ് പൂജാരി സെനഗലിൽ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.