പുളിക്കൽ: റസാഖ് പയമ്പ്രോട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം പൂട്ടണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിനു സമീപം യു.ഡി.എഫ് നടത്തുന്ന സമരം കെ.പി.സി.സി.ജന. സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഷിബു മീരാന്‍, ടി.പി.അഷറഫ് അലി, കെ.എം.എ.റഹ്മാന് എന്നിവര്‍ സംസാരിച്ചു.പുളിക്കലില്‍ പഞ്ചായത്തു കാര്യാലയത്തിനകത്ത് സത്യഗ്രഹം നടത്തുന്ന ജനപ്രതിനിധികളെ എം.പി. അബ്ദുല്‍ സമദ് സമദാനി എം.പി, പി.ഉബൈദുല്ല എം.എല്‍.എ.എന്നിവര്‍ സന്ദര്‍ശിച്ചു.
റസാഖിന്റെ മരണത്തിലേക്ക് നയിച്ച പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലേക്ക് വെള്ളിയാഴ്ച വൈകിട്ട് നാലിന് യു.ഡി.എഫ് യുവജന മാര്‍ച്ച് നടത്തും. കാട്ടപ്പുറത്തു നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കളായ റിജില്‍ മാക്കുറ്റി, പി.കെ.ഫിറോസ് എന്നിവര്‍ പങ്കെടുക്കും
കൊണ്ടോട്ടി: മാധ്യമ പ്രവര്‍ത്തകനും മഹാകവി മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ടിന് വൈദ്യര് അക്കാദമിയില്‍ തന്നെ ഉചിതമായ സ്മാരകമൊരുക്കണമെന്ന് കൊണ്ടോട്ടിയിലെ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നെന്ന് അനുസ്മരിച്ചു.
കൊണ്ടോട്ടിയില്‍ നിന്ന് ആദ്യമായി സായാഹ്ന പത്രം ആരംഭിച്ചതും റസാഖായിരുന്നു. പ്രസ്ഫോറം പ്രസിഡന്റ് എം.പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ഹസീബ് റഹ്മാന്, ഭാരവാഹികളായ എം. ലുഖ്മാനുല്‍ ഹക്കീം, എ. സുരേഷ്, രമേഷ് കൊണ്ടോട്ടി, അഷ്റഫ് കൊണ്ടോട്ടി, എടക്കോട്ട് മുഹമ്മദ് കുട്ടി, ബഷീര്‍ അമ്പാട്ട്, വിനയന് വെണ്ണായൂര്‍, സീതി കെ. വയലാര്‍, റജീഷ് കെ. സദാനന്ദന്, സത്യന് പുളിക്കല്‍, വി. കൃഷ്ണാനന്ദ്, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.