തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ചതന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കും. എന്നാല്‍, പുതിയ ബാങ്ക് നിബന്ധനയനുസരിച്ച് ഈ ആഴ്ച 24,000 രൂപയേ പിന്‍വലിക്കാനാകൂ. 10 ലക്ഷം പേര്‍ക്ക് 1200 കോടി ബാങ്ക് വഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്. 5.5 ലക്ഷം പേര്‍ക്കാണ് ബാങ്ക് വഴി നല്‍കുന്നത്. 4.5 ലക്ഷം പേര്‍ക്ക് ട്രഷറി വഴിയും. വ്യാഴാഴ്ച ബാങ്കിനും ട്രഷറിക്കുമായി 500 കോടി വീതം 1000 കോടിയുടെ നോട്ടുകള്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് സര്‍ക്കാറിനെ അറിയിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ശമ്പളവിതരണത്തിനുള്ള പണം ബാങ്കുകളിലും ട്രഷറികളിലുമത്തെും. ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍നിന്നാവും ഓരോ ട്രഷറിയിലും പണമത്തെിക്കുക. ബുധനാഴ്ച മന്ത്രി ടി.എം. തോമസ് ഐസക്കിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്ക് അധികൃതരുടെയും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഈമാസം ശമ്പളവിതരണത്തിന് കാശുണ്ടെങ്കിലും കറന്‍സിയില്ലാത്തതാണ് പ്രതിസന്ധിയാവുന്നതെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നിനും ഒരുറപ്പുമില്ല. റിസര്‍വ് ബാങ്ക് അധികൃതര്‍ 1000 കോടി എത്തിക്കുമെന്ന് പറഞ്ഞതാണ് ആകെയുള്ള ഉറപ്പ്. ശമ്പള ആവശ്യത്തിന് ആവശ്യമായത്ര നോട്ട് ആര്‍.ബി.ഐയുടെയോ സര്‍ക്കാറിന്‍െറയോ കൈവശമില്ല. ജീവനക്കാര്‍ ബാങ്ക് കൗണ്ടറുകളില്‍ ക്യൂനിന്നാലോ 24,000മേ കിട്ടൂ. അതുതന്നെ രണ്ടായിരത്തിന്‍െറയും 500ന്‍െറയും നോട്ടുകളായിരിക്കും. ആരും പരിഭ്രാന്തരായി പണം പിന്‍വലിക്കാന്‍ പോകേണ്ട കാര്യമില്ല. പിന്‍വലിക്കാവുന്ന തുക 24,000 ത്തില്‍ താഴെ ആക്കാനാവുമോയെന്ന് റിസര്‍വ് ബാങ്ക് ചോദിച്ചിരുന്നു. എന്നാല്‍, കഴിയില്ളെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് 1000 കോടിയുടെ നോട്ട് ആദ്യഘട്ടത്തിലും 200 കോടി പിന്നാലെയുമത്തെിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. അതേസമയം, ബാങ്ക് സമയം നീട്ടുന്നത് സംബന്ധിച്ചും തീരുമാനം അറിയിച്ചിട്ടില്ല.
അടുത്ത മാസത്തെ ശമ്പളവിതരണ കാര്യത്തില്‍ ആശങ്കയുണ്ട്. ഈമാസം വരുമാനത്തില്‍ എത്ര കുറവുണ്ടെന്നത് അടുത്ത മാസമേ പറയാനാകൂ. അടുത്ത മാസം ബാങ്കുകളില്‍ നോട്ട് ലഭ്യമാകുമെങ്കിലും ശമ്പളം നല്‍കാന്‍ പണം തികയില്ല. നിക്ഷേപിച്ച പണം പിന്‍വലിക്കുന്ന കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കള്ളപ്പണം പരിശോധിക്കേണ്ടതിനാണെന്ന് പറയാം. എന്നാല്‍, ശമ്പളക്കാര്യത്തില്‍ ഇത് പറയാനാകില്ല. വരുമാന നികുതി പിടിച്ചശേഷം കൊടുക്കുന്ന പണമാണിത്. എലിയെ പിടിക്കാന്‍ ഇല്ലം ചുട്ടത് പോലെയായി കേന്ദ്രത്തിന്‍െറ നോട്ട് നിരോധന തീരുമാനം. ഒരുലക്ഷം കോടി പിടിക്കാന്‍ 2.5 ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാവുകയെന്നും ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.