തിരുവനന്തപുരം: ലൈസൻസും ആർ.സിയും അപേക്ഷകർക്കോ ഏജൻറുമാർക്കോ നേരിട്ട് നൽകാതെ തപാൽ വഴിയാക്കിയെങ്കിലും മറികടക്കാൻ പല ആർ.ടി ഒാഫിസുകളിലും 'ഫോേട്ടാസ്റ്റാറ്റ്' തന്ത്രം. നടപടി പൂർത്തിയായ ആർ.സിയുടെ ഫോേട്ടാ കോപ്പി വിലാസം എഴുതിയ കവറിലിട്ട് തപാലിലയക്കുകയും യാഥാർഥ കോപ്പി ഏജൻറിന് കൈമാറുകയുമാണ് പുതിയ രീതി. ഭാരം തോന്നിക്കാൻ പുക പരിശോധന സർട്ടിഫിക്കറ്റിെൻറയോ ഇൻഷുറൻസിെൻറയോ േഫാേട്ടാ കോപ്പി കൂടി കവറിലിടും.
അധികൃതരുടെ കണ്ണിൽ പൊടിയിട്ടുള്ള പുതിയ കുറുക്കുവഴി കൂടുതൽ ഒാഫിസുകളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. വാഹന രേഖകൾ ജനുവരി ഒന്നുമുതൽ നേരിട്ട് കൈമാറരുതെന്നാണ് ഗതാഗത കമീഷണറേറ്റിെൻറ കർശന നിർദേശം. ഉദ്യോഗസ്ഥർ തന്നെ വിലാസമെഴുതി കവറിലിട്ട് തപാൽ വഴി അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നേരിട്ട് കൈമാറാതെ 'അയച്ചു' എന്നതിന് തപാൽ രേഖകളുണ്ടാക്കാനാണ് േഫാേട്ടാ കോപ്പിയെടുത്ത് അയക്കുന്നത്. വിജിലൻസ് അന്വേഷണമോ മറ്റോ ഉണ്ടായാലും തപാൽ രേഖകൾ ഭദ്രമായി ഉണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൂടാനുമാകില്ല. ഏജൻറുമാർ വഴിയെത്തുന്ന അപേക്ഷകളിലാണ് ഇൗ കുറുക്കുവഴി. ഇതിലൂടെ കൈമടക്ക് മുടങ്ങുകയുമില്ല.
നേരിട്ട് കൈമാറൽ അവസാനിപ്പിച്ചതിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. വിലാസം തങ്ങൾക്ക് എഴുതാനാവില്ലെന്നും കവർ വാങ്ങാൻ ഒാഫിസിൽ പണമില്ലെന്നുമായിരുന്നു ആദ്യമുയർന്ന വാദം. തുടർന്ന് കവർ വാങ്ങാൻ എല്ലാ ആർ.ടി.ഒമാർക്കും രണ്ടുലക്ഷം രൂപ വീതം അനുവദിച്ചു.
തപാൽ വകുപ്പിെൻറ 'പോസ്റ്റ് ഫസ്റ്റ്, പേ ലേറ്റർ' സൗകര്യങ്ങളും ഒരുക്കി. അതത് ദിവസത്തെ ലൈസൻസും ആർ.സിയും കവറിലിട്ട് തയാറാക്കി വെച്ചാൽ തപാൽ ജീവനക്കാർ ഒാഫിസുകളിൽനിന്ന് ശേഖരിച്ച് സ്റ്റാെമ്പാട്ടിച്ച് അയക്കുന്നതാണ് സംവിധാനം. വിലാസം പ്രിെൻറടുത്ത് കവറിൽ ഒട്ടിക്കുന്നതിനുള്ള അഞ്ച് ലക്ഷം സ്റ്റിക്കർ തയാറാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ക്രമീകരണങ്ങളുണ്ടെങ്കിലും അട്ടിമറിക്ക് പുതിയ വഴികളാണ് ഒാഫിസുകളിൽ പയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.