കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരി 83ാം നമ്പർ ബൂത്തിലെ റീപോളിങിൽ 80.7 ശതമാ നം പേർ വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനേക്കാൾ കൂ ടുതൽ വോട്ട് വോട്ടുയന്ത്രത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് റീപോളിങ് നടത്തിയത്.
23ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 78.4 ശതമാനം ആയിരുന്നു. രണ്ടാം തവണ ഇതിനേക്കാൾ വർധനയുണ്ടായിയെന്നതും ശ്രദ്ധേയമാണ്. ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്. റീപോളിങിൽ 362 പുരുഷന്മാരും 374 സ്ത്രീകളും വോട്ടുചെയ്തു.
ഈസ്റ്റ് കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു ബൂത്ത്. ആദ്യ തെരഞ്ഞെടുപ്പിൽ 716 പേർ വോട്ട് ചെയ്യാനെത്തിയതിൽ വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരുചേർത്ത 715 പേർ വോട്ട് ചെയ്തിരുന്നു. പോളിങ് അവസാനിച്ചശേഷം വോട്ടുയന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്ക് ലഭിച്ചത്. 43 വോട്ട് അധികം വന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം റീപോളിങ് നിശ്ചയിച്ചത്.
റീപോളിങ് ആയതിനാൽ വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടിയത്. രാവിലെ മുതൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ 57.01 ശതമാനം പേരും വോട്ട് ചെയ്തു. തുടർന്ന് ആറ് മണിക്ക് പോളിങ് അവസാനിക്കുമ്പോൾ 736 പേർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.