കണ്ണൂർ/കാസർകോട്: കള്ളവോട്ട് നടന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ വോെട ്ടടുപ്പ് റദ്ദാക്കിയ ഏഴ് ബൂത്തുകളിൽ ഇന്ന് കനത്ത സുരക്ഷയിൽ റീപോളിങ്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. കള്ളവോട്ടും ക്രമക്കേടുകളും തടയുന്നതിന ായി അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങിനുപുറ മെ വിഡിയോ കവറേജും ഉണ്ടാകും. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രിസൈഡിങ് ഓഫിസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. വില്ലേജ് ഓഫിസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫിസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. ആറ് ബൂത്തുകളിലുമായി ജില്ലയിൽ 7697 പേരാണ് വിധിയെഴുതാനുള്ളത്. വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാകും മഷി പുരട്ടുക.
കണ്ണൂർ ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ 166ാം നമ്പർ ബൂത്തായ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ, ധർമടം നിയോജക മണ്ഡലത്തിലെ കുന്നിരിക്ക യു.പി സ്കൂളിലെ 52,53 നമ്പർ ബൂത്തുകൾ, കാസർകോട് ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്ത്, പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 69,70 നമ്പർ ബൂത്തുകൾ, തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ 48ാം നമ്പർ ബൂത്തായ കൂളിയാട് ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീപോളിങ് നടക്കുന്ന കണ്ണൂര്‍ പാര്‍ലമെൻറ് മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ കലക്ടറേറ്റില്‍ നിന്ന് വിതരണം ചെയ്തു. ജില്ല കലക്ടര്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. ഓരോ ബൂത്തിലും അഞ്ചുവീതം വോട്ടിങ് മെഷീനും വിവിപാറ്റുമാണ് വിതരണം ചെയ്തത്. കാസർകോട് മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ വരണാധികാരിയായ കാസർകോട് കലക്ടറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.