തിരുവനന്തപുരം: നിർത്തലാക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന 344 വിദ്യ വളൻറിയർമാർ അടക്കം 454 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലവിലുള്ളതോ ഭാവിയിൽ വരുന്നതോ ആയ ഒഴിവുകളിലാണ് ഇവരെ നിയമിക്കുക.
സാക്ഷരത മിഷനിൽ 74ഉം ഹോർട്ടികോർപിൽ 36ഉം പേരെയും സ്ഥിരപ്പെടുത്തും. പത്ത് വർഷം പൂർത്തിയാക്കിയവരാണിവർ. ഡി.പി.ഇ.പി നടപ്പാക്കിയ ഘട്ടത്തിലാണ് കേന്ദ്ര സഹായത്തോടെ ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിച്ചത്. പിന്നീട് ഇത് സർവശിക്ഷ അഭിയാന് കീഴിലായി. 2011ൽ എസ്.എസ്.എ ഫണ്ട് നിലച്ചതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.
111 വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനമായെങ്കിലും തുടർനടപടി ഉണ്ടായില്ല. തിരുവനന്തപുരം -14, കൊല്ലം -2, ഇടുക്കി -78, എറണാകുളം -5, തൃശൂർ -1, പാലക്കാട് -27, മലപ്പുറം -77, കോഴിക്കോട് -15, വയനാട് -38, കണ്ണൂർ -16, കാസർകോട് -71 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തുന്ന അധ്യാപകരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.