അ​ക്ഷ​ര തു​രു​ത്തി​ൽ ആ​കാ​ശ​ച്ചി​റ​കേ​റി​യ​വ​ർ

വാ​യ​ന കു​റ​ഞ്ഞു​വ​രു​മ്പോഴും ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​തെ അ​ക്ഷ​ര​ത്തു​രു​ത്തി​ൽ അ​തി​ജീ​വ​നം ക​ണ്ടെ​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് ഈ ​എ​ഴു​ത്തു​കാ​ർ. തീ​ക്ഷ്ണ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ളും വ​രി​ക​ളാ​ക്കി കാ​ല​മേ​ൽ​പി​ച്ച പ്ര​ഹ​ര​ങ്ങ​ളെ​യെ​ല്ലാം മ​ന​സ്സി​ന്റെ ഇ​ച്ഛാ​ശ​ക്തി കൊ​ണ്ട് പൊ​രു​തി തോ​ൽ​പ്പി​ക്കു​ന്ന​വ​ർ. നി​രാ​ശ​ക​ളു​ടെ​യും അ​വ​ഗ​ണ​ന​യു​ടെ​യും കൈ​​പ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി പ്ര​ത്യാ​ശ​യു​ടെ പു​ഞ്ചി​രി​യാ​ണ് ഇ​വ​ർ അ​ക്ഷ​ര​വി​രു​ന്നി​ലൊ​രു​ക്കു​ന്ന​ത്.

നു​സ്റ​ത്ത് എ​ന്ന ന​ദി ഒ​ഴു​കു​ക​യാ​ണ്

വ​ഴി​ക്ക​ട​വ് മ​രു​ത വേ​ങ്ങാ​പാ​ടം മു​തി​ര​ക്കു​ള​വ​ൻ വീ​ട്ടി​ൽ കോ​യ-​റം​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ നാ​ല് മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ളാ​ണ് നു​സ്റ​ത്ത് വ​ഴി​ക്ക​ട​വ്. നാ​ല് വ​യ​സ്സ് പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് പേ​ശി​ക​ളു​ടെ ബ​ലം ക്ഷ​യി​ച്ച് പോ​കു​ന്ന അ​സു​ഖം (മ​സ്‌​കി​ലോ ഡി​സ്ട്രോ​ഫി) വ​ന്ന​ത്. സ്‌​കൂ​ളി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും അ​ക്ഷ​ര​ങ്ങ​ളെ​യും വാ​ക്കു​ക​ളെ​യും കൂ​ടെ കൂ​ട്ടാ​ൻ ത​ന്നെ​യാ​യി​രു​ന്നു അ​വ​ളു​ടെ തീ​രു​മാ​നം. പ​ത്താം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി മി​ക​ച്ച വി​ജ​യം നേ​ടി​യ നു​സ്റ​ത്ത് പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ക​മ്പ്യൂ​ട്ട​ർ ടി.​ടി.​സി​യും പ​ഠി​ച്ചു. ചെ​റു​പ്രാ​യ​ത്തി​ലെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന ശീ​ല​മു​ള്ള നു​സ്റ​ത്തി​ന്റെ ആ​ദ്യ​പു​സ്ത​ക​മാ​യ ‘ന​ദി പി​ന്നെ​യും ഒ​ഴു​കു​ന്നു’ പി​റ​ക്കു​ന്ന​ത് 2019ലാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. 2020ൽ ​ര​ണ്ടാ​മ​ത്തെ പു​സ്ത​കം ‘പ്ര​ണ​യ​ത്തീ​വ​ണ്ടി’​യും പു​റ​ത്തി​റ​ങ്ങി.

നു​സ്റ​ത്ത് വ​ഴി​ക്ക​ട​വ്, റഷീദ് മമ്പാട്

അ​തി​ജീ​വ​ന​മാ​ണ് റ​ഷീ​ദി​ന്റെ ക​രു​ത്ത്

ജ​ന്മ​നാ എ​ണീ​റ്റ് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത മ​മ്പാ​ട് സ്വ​ദേ​ശി പി.​പി. റ​ഷീ​ദ് ഇ​തുവ​രെ പു​റ​ത്തി​റ​ക്കി​യ​ത് അ​ഞ്ച് പു​സ്ത​ക​ങ്ങ​ളാ​ണ്. ജ​നി​ക്കു​മ്പോ​ൾ ത​ന്നെ റ​ഷീ​ദി​ന്റെ കൈ​യും കാ​ലും പി​റ​കോ​ട്ട് ആ​യി​രു​ന്നു. ന​ട​ക്കാ​നോ എ​ഴു​താ​നോ ക​ഴി​യാ​തി​രു​ന്ന റ​ഷീ​ദ് സ്കൂ​ളി​ൽ പോ​കാ​തെ വീ​ട്ടി​ലി​രു​ന്ന് പ​ഠി​ച്ചാ​ണ് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് മ​ല​യാ​ള​ത്തി​ൽ ബി​രു​ദം വ​രെ ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​നാ​ഥ ബാ​ല​നും പ​ക്ഷി​യും (ബാ​ല​സാ​ഹി​ത്യം), മാ​രി​വി​ല്ല് (ക​വി​താ സ​മാ​ഹാ​രം), തി​രു ഗീ​ത​ങ്ങ​ൾ (പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​നം), അ​തി​ജീ​വ​ന​ത്തി​ന്റെ ആ​ദ്യ​പാ​ഠം (പ്ര​ചോ​ദ​നം) എ​ന്നി​വ​യാ​ണ് മ​ല​യാ​ള കൃ​തി​ക​ൾ. ‘അ​തി​ജീ​വ​ന​ത്തി​ന്റെ ആ​ദ്യ​പാ​ഠം’ ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്. നാ​ട​കം, നോ​വ​ൽ, ഷോ​ർ​ട്ട് ഫി​ലിം, ഗാ​നം തു​ട​ങ്ങി​യ​വ പു​റ​ത്തി​റ​ക്കി​യ റ​ഷീ​ദ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

ന​സ്റ​യു​ടെ താ​രാ​ട്ടു​പാ​ട്ടി​ൽ ‘മി​ഴി അ​ട​​ക്കാ​നാ​വി​ല്ല’

മകനെ താരാട്ടുപാടി ഉറക്കുന്നതിനിടയിലും തന്റെ സങ്കടങ്ങൾ വരച്ചിട്ട കവിതകളിലൂടെയാണ് നസ്റ അതിജീവന സന്ദേശം പകരുന്നത്. കൊട്ടപ്പുറത്തെ സഫിയയുടെയും നാസറിന്റെയും മകളായാണ് നസ്‌റയുടെ ജനനം. 19ാം വയസ്സിലാണ് അത്തിക്കോടൻ ഷബീറുമായി നസ്റയുടെ വിവാഹം നടന്നത്. 2019ലാണ് നസ്‌റക്ക് നടുവേദന ഉണ്ടായത്. ഏറെ ചികിത്സക്ക് ശേഷമാണ് നട്ടെല്ലിനുള്ളിൽ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പ്രതീക്ഷയുടെ കണിക പോലും ഇല്ലാത്ത വിധം മുന്നിലാകെ ഇരുട്ട് വന്ന് മൂടിയ അവസ്ഥയിലും ആത്മവിശ്വാസത്തോടെ രോഗത്തെ സധൈര്യം നേരിടുകയാണ് നസ്റ. നട്ടെല്ലിനെ ബാധിച്ച ട്യൂമറിന്റെ വേദനക്കു മേലെയാണ് മകൻ മുഹമ്മദ് ഷാഹിൻ ഷാ കൈകാലുകൾ ചലിപ്പിക്കാനാവാതെ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായത്. ചക്രക്കസേരയിൽ കഴിയുന്ന മകനെ താലോലിക്കുന്നതിനിടയിലും എഴുതിയ കവിതകളാണ് ‘മിഴി അടയുമ്പോൾ’ എന്ന പേരിൽ സമാഹരിച്ചത്. പത്ത് വർഷത്തിനിടെ കുറിച്ചിട്ട നൂറിലധികം കവിതകളിൽനിന്ന് തിരഞ്ഞെടുത്ത 36 കവിതകളാണ് സമാഹാരത്തിലുള്ളത്. ഇപ്പോഴും തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തേടുന്നുണ്ട്.

അ​പ​ക​ട​ത്തി​നും തോ​ൽ​പ്പി​ക്കാ​നാ​വാ​ത്ത ആ​ത്മ​വി​ശ്വാ​സം

ഗ​ൾ​ഫി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​വ​ശ്യ​ത്തി​ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ 2010 സെ​പ്റ്റം​ബ​ർ 23നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​ന​ടു​ത്ത് വെ​ച്ച് അ​ൻ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. കൂ​ടെ സ​ഞ്ച​രി​ച്ച ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ മ​ര​ണ​പ്പെ​ട്ടു. അ​ൻ​വ​റി​ന് ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ​തി​നാ​ൽ 70 ശ​ത​മാ​ന​വും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ, അ​പ​ക​ട​ത്തി​നും തോ​ൽ​പ്പി​ക്കാ​നാ​വാ​ത്ത ആ​ത്മ​വി​ശ്വാ​സ​വു​മാ​യി എ​ഴു​ത്തി​ന്റെ​യും വാ​യ​ന​യു​ടെ​യും ലോ​ക​ത്ത് അ​ൻ​വ​ർ സ​ജീ​വ​മാ​യി. വാ​യ​ന​യാ​ണ് അ​ൻ​വ​റി​ന് ജീ​വി​ക്കാ​നു​ള്ള ഊ​ർ​ജം ന​ൽ​കു​ന്ന​ത്.

വി​വി​ധ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ അ​ൻ​വ​ർ എ​ഴു​തി​യ 45 ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ‘നീ ​വ​രു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു’ എ​ന്ന പു​സ്ത​കം. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും ഓ​ർ​മ​ക​ളും പ​ഠ​ന​ങ്ങ​ളു​മാ​ണ് ഈ ​പു​സ്ത‌​ക​ത്തി​ലു​ള്ള​ത്.

ന​സ്റ കൊ​ട്ട​പ്പു​റം, ഫ​ർ​സാ​ന കു​റ്റി​പ്പു​റം, അ​ൻ​വ​ർ ക​ണ്ണീ​രി

വാ​യ​ന​യെ അ​തി​ജീ​വ​ന ത​ന്ത്ര​മാ​ക്കി ഫ​ർ​സാ​ന

കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി ഫ​ർ​സാ​ന സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗം ബാ​ധി​ച്ച് വീ​ൽ​ചെ​യ​റി​ലി​രു​ന്നാ​ണ് ജീ​വി​ത​ത്തി​ന്റെ താ​ളു​ക​ൾ മ​റി​ക്കു​ന്ന​ത്. വീ​ട്ടി​ൽ ഇ​രു​ന്ന് പ​ഠി​ച്ചാ​ണ് ഫ​ർ​സാ​ന പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യെ മ​റി​ക​ട​ന്ന​ത്.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ഈ ​വ​ർ​ഷം ബി.​എ സോ​ഷ്യോ​ള​ജി ബി​രു​ദ​വും നേ​ടി. പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​തെ നി​ൽ​ക്കാ​നു​ള്ള അ​തി​ജീ​വ​ന ത​ന്ത്ര​മാ​ണ് ഫ​ർ​സാ​ന​ക്ക് എ​ഴു​ത്ത്. ത​ന്റേ​താ​യ ഒ​രു ലോ​കം സൃ​ഷ്ടി​ക്കാ​ൻ പ്രാ​പ്ത​യാ​ക്കി​യ​ത് വാ​യ​ന​യാ​യി​രു​ന്നു.

വാ​യ​ന​വ​ഴി പ​ല ജീ​വി​ത​ങ്ങ​ളെ അ​റി​ഞ്ഞു. പി​ന്നീ​ടാ​ണ് എ​ഴു​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഫ​ർ​സാ​ന​യു​ടെ ‘മൗ​നം പു​ണ​ർ​ന്ന ശ​ല​ഭ​ച്ചി​റ​കു​ക​ൾ’ എ​ന്ന ക​വി​താ സ​മാ​ഹാ​രം നി​യ​തം ബു​ക്സാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. 96 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്. 

Tags:    
News Summary - reading day-Survival story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.