ന്യൂഡൽഹി: സംവാദത്തിനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും സംവാദത്തിന് തയാറാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ആശയസംവാദത്തിന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു.
സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാെണന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് രാജിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി അക്രമ മാർഗ്ഗത്തിൽ പോയിട്ടില്ല. സുരേന്ദ്രനെതിരെ കള്ളക്കേസാണെടുത്തത്. പുതിയ വകുപ്പുകൾ ഇപ്പോൾ ചേർക്കുകയാണ്. കേന്ദ്ര മന്ത്രി ജിതേന്ദർ സിംഗുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. യതീഷ് ചന്ദ്രയുടെ മോശം പെരുമാറ്റം കേന്ദ്രത്തിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ശബരി മല പ്രക്ഷോഭത്തിന് ദേശീയ നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
യതീഷ് ചന്ദ്ര കെ.പി. ശശികലയുടെ മകനെ പിടിച്ചിറക്കി ജീപ്പിൽ കയറ്റി അപമാനിക്കുകയും അറസ്റ്റിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബി.ജെ.പി നേതാക്കളെ ഒറ്റപ്പെടുത്തി മുട്ടുകുത്തിക്കാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിെൻറ നടപടികളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. ബി.ജെ.പി കണ്ണൂർ ജില്ലയുടെ പേരിലുള്ള സർക്കുലർ വ്യാജമാണ്. എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ സർക്കുലർ യഥാർഥമാണ്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ നിലപാടിൽ ആശയക്കുഴപ്പമില്ല. യുവതി പ്രവേശന വിഷയത്തിൽ ജനുവരി 22ന് കോടതിയുടെ അന്തിമ വിധി വന്നതിനു േശഷം സംസാരിക്കുന്നതായും കരണീയം. വിശ്വാസികളെ സഹായിക്കാനാണ് തുടക്കം മുതൽ ശ്രമിച്ചതെന്നും സുപ്രീം കോടതിക്കെതിരല്ല തങ്ങളുടെ സമരമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.