തിരുവനന്തപുരം: ഹൈകോടതി വിധിയോടെ സത്യം ആത്യന്തികമായി തെളിഞ്ഞുവന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൗ വിധിയിൽ സന്തോഷിക്കുന്ന ജനങ്ങളുണ്ട്. എന്നാൽ ഇതിെൻറ പേരിൽ തന്നെ വേട്ടയാടാൻ ശ്രമിച്ച നിഗൂഢശക്തികൾ നിരാശരാണ്. ഹൈകോടതിയുടെ ഇപ്പോഴത്തെ തീർപ്പ് കേരളത്തിെൻറ വികസനപദ്ധതികൾ കൂടുതൽ ആവേശകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉൗർജം നൽകുെന്നന്നും അദ്ദേഹംവാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് കാലത്തുതന്നെ നടന്ന വിജിലൻസ് അന്വേഷണത്തിൽ പ്രതിയാക്കാൻ വേണ്ട ഒന്നും കണ്ടെത്താനായില്ല. രണ്ടാമത് പ്രാഥമിക പരിശോധനക്കുശേഷം സി.ബി.ഐ പറഞ്ഞതും കേസെടുക്കാൻ മാത്രമുള്ള ഒന്നും ഇല്ലെന്നാണ്. എന്നിട്ടും രാഷ്ട്രീയപ്രേരിതമായി സി.ബി.ഐക്കുമേൽ കേസ് അടിച്ചേൽപിച്ചു. അവർ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നുള്ള ഘട്ടത്തിൽ സി.ബി.ഐ കോടതി കേസിെൻറ എല്ലാ വശങ്ങളും പരിശോധിച്ചശേഷം കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചു. ഇപ്പോൾ ഹൈകോടതി തെൻറ പേരിലുള്ള ആരോപണം നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി. അങ്ങനെ ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. എന്നും താൻ ജുഡീഷ്യറിയോട് ആദരവും വിശ്വാസവും പുലർത്തിയിരുന്നു. ആ വിശ്വാസം കൂടുതൽ ദൃഢമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിനു പിന്നിൽ ഉണ്ടായിരുന്ന രാഷ്്ട്രീയ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഹൈകോടതി കൃത്യമായി അത് കണ്ടെത്തി പുറത്തുകൊണ്ടുവന്നു. കേസ് വിധി പറയാൻ മാറ്റിവെച്ചതിനെ തുടർന്നുള്ള ഘട്ടത്തിൽ ലഭിച്ച ഉൗമക്കത്തുകളിലൂടെ കോടതിക്കുതന്നെ ഇത് ബോധ്യപ്പെട്ടു. ഇക്കാര്യം എടുത്തുപറഞ്ഞ കോടതി കേസിൽ പലർക്കും രാഷ്ട്രീയലക്ഷ്യം ഉണ്ടായിരുെന്നന്നുകൂടി ചൂണ്ടിക്കാണിച്ചു എന്നതോർക്കണം. കേസ് രാഷ്ട്രീയ താൽപര്യത്തോടെയാണോ കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ട് കൊടുത്ത ഘട്ടത്തിൽ തന്നെ കോടതി സി.ബി.ഐയോട് ചോദിച്ചു. ‘ലാവലിൻ റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് ഘട്ടം വരട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നോ നിങ്ങൾ’ എന്നും ചോദിച്ചു.
സത്യം തെളിയിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞാണ് പിണറായി വിജയൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. സി.ബി.െഎ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തമാക്കിയ ഇൗ കേസിൽ ഇപ്പോൾ ഹൈകോടതി ഉേദ്യാഗസ്ഥരെ പ്രതിയാക്കിയിരിക്കുകയാണല്ലയോയെന്ന ചോദ്യത്തിന് േകാടതിവിധികളെ താരതമ്യം ചെയ്യാൻ താൻ നിയമവിദഗ്ധനല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.