പാലക്കാട് ജില്ല സെക്രട്ടറി സി.പി.ഐയെ അഴിമതിയുടെ പാർട്ടിയാക്കി; സി.പി.ഐ ജില്ല നേതൃത്വത്തിനെതിരെ വിമതർ

പട്ടാമ്പി: സി. അച്യുത മേനോന്റെയും എം.എൻ. ഗോവിന്ദൻ നായരുടെയുമെല്ലാം പേരിൽ അഭിമാനിച്ചിരുന്ന സി.പി.ഐയെ ചില നേതാക്കൾ അഴിമതിയുടെ പാർട്ടിയാക്കി മാറ്റിയെന്ന് കഴിഞ്ഞദിവസം പുറത്താക്കപ്പെട്ട കൊടിയിൽ രാമകൃഷ്ണൻ, പി.കെ. സുഭാഷ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഘടനവിരുദ്ധ പ്രവർത്തനവും കൊടിയ അഴിമതിയും നടത്തുന്നത് ജില്ല സെക്രട്ടറിയാണ്.

എതിർക്കുന്നവരെ പുറത്താക്കുകയും ശിങ്കിടി പാടുന്നവരെ ഏത് മാർഗത്തിലൂടെയും അകത്തെത്തിക്കുകയുമാണ് അദ്ദേഹമെന്നും അവർ കുറ്റപ്പെടുത്തി. കൊള്ളരുതായ്മക്ക് കൂട്ടുനിൽക്കുന്നവരെ കമ്മിറ്റികളിലെടുത്തും ചോദ്യംചെയ്യുന്നവരെ അച്ചടക്ക നടപടിയെടുത്ത് മാറ്റിനിർത്തിയും പാർട്ടിയെ നശിപ്പിക്കുകയാണ്. 15 വർഷത്തിന് ശേഷം പട്ടാമ്പി മണ്ഡലം പിടിച്ചെടുത്തത് മുഹമ്മദ് മുഹ്‌സിനാണ്.

12,475 വോട്ടിന് സുരേഷ് രാജ് പരാജയപ്പെട്ട മണ്ഡലത്തിൽ 7404 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് മുഹ്‌സിൻ വിജയിച്ചത്. താൻ മൂന്നുതവണ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലത്തിൽ തുടർച്ചയായ വിജയം നേടി മുഹമ്മദ് മുഹ്‌സിൻ ശക്തനാകുന്നതിലുള്ള ഭയമാണ് ജില്ല സെക്രട്ടറിെക്കന്നും ഇവർ ആരോപിച്ചു.  C

Tags:    
News Summary - Rebels against CPI Palakkad district leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.