സർവകലാശാലകളിലും കെ.എ.എസ് മാതൃകയിൽ നിയമനത്തിന് ശിപാർശ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) മാതൃകയിൽ സർവകലാശാലകളിലും നിശ്ചിത ശതമാനം മധ്യതല തസ്തികകളിൽ നേരിട്ട് നിയമനത്തിന് വ്യവസ്ഥ കൊണ്ടുവരണമെന്ന് സർവകലാശാല നിയമപരിഷ്കരണ കമീഷൻ ശിപാർശ. സ്ഥാനക്കയറ്റത്തിന് നിശ്ചിത ഏജൻസിയുടെ പരീക്ഷ ഏർപ്പെടുത്തണമെന്നും ശിപാർശയുണ്ട്.

ജോലിയിൽ ഉത്സാഹമുള്ള ഉദ്യോഗസ്ഥരുടെ കുറവാണ് സർവകലാശാല ഭരണസംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു. സർവകലാശാലകൾക്ക് സെനറ്റി‍െൻറയും സർക്കാറി‍െൻറയും അനുമതിയോടെ സംസ്ഥാനത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്തും പഠന കേന്ദ്രങ്ങൾ തുടങ്ങാൻ ആക്ടിൽ വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.

സേവനാവകാശ നിയമം സർവകലാശാലകളിൽ നടപ്പാക്കണം. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫിസർ നിയമനത്തിന് സർക്കാർ അംഗീകാരം വേണമെന്ന കുസാറ്റ്, കാലടി, മലയാളം, സാങ്കേതിക, ഓപൺ സർവകലാശാല ആക്ടുകളിലെ വ്യവസ്ഥ പിൻവലിക്കണം. എയ്ഡഡ് കോളജ് അധ്യാപകരെ 15 ദിവസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താൻ വി.സിയുടെ മുൻകൂർ അനുമതി വേണം. വി.സിയുടെ അന്വേഷണത്തിൽ സസ്പെൻഷന് സാധുവായ സാഹചര്യമില്ലെന്ന് കണ്ടെത്തിയാൽ അധ്യാപകനെ തിരിച്ചെടുക്കണം. തിരിച്ചെടുത്തില്ലെങ്കിൽ അധ്യാപകൻ സർവിസിൽ പ്രവേശിച്ചതായി കണക്കാക്കും. ഇത്തരം അധ്യാപകർക്ക് ശമ്പളം അനുവദിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും. ചില കോഴ്സുകൾ ചില സർവകലാശാലകളിൽ മാത്രമായി നടത്താനുള്ള ആക്ടിലെ വ്യവസ്ഥകൾ പിൻവലിക്കണം.

Tags:    
News Summary - Recommendation for appointment on KAS pattern in universities also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.