കെ.പി.സി.സിക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും ഒാഡിറ്റ് നടത്താൻ നിർദേശം

തിരുവനന്തപുരം: കെ.പി.സി.സിക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും ഒാഡിറ്റ് നടത്താൻ നിർദേശം. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കാനാണ് കെ.പി.സി.സി നേതൃത്വം നിർദേശിച്ചിട്ടുള്ളത്.

ജയ് ഹിന്ദ് ടി.വി, വീക്ഷണം ദിനപത്രം, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, പ്രിയദർശിനി പബ്ലിക്കേഷൻസ് അടക്കം കെ.പി.സി.സിക്ക് കീഴിലെ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കോടികളുടെ ബാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.

പല സ്ഥാപനങ്ങളിലെയും ജീവനക്കാർ ശമ്പളം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ട്. കൂടാതെ, പ്രതിസന്ധി പരിഹരിക്കാൻ നൽകിയ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ജീവനക്കാരുടെയോ നേതൃത്വത്തിന്‍റെയോ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

ജയ് ഹിന്ദ് ചാനലിന്‍റെ നടത്തിപ്പ് ചുമതലയിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചിരുന്നു.  

Tags:    
News Summary - Recommendation to conduct audit of all institutions under KPCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.