ക്രിസ്മസ്​ ലഹരിക്ക്​ 230. 47 കോടി

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന് സം​സ്ഥാ​ന​ത്ത്​ റെ​ക്കോ​ഡ്​ മ​ദ്യ വി​ൽ​പ​ന. മൂ​ന്നു​ദി​വ​സം കൊ​ണ്ട് മ​ല​യാ​ളി കു​ടി​ച്ച​ത്​ 230. 47 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം 210. 35 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വി​റ്റ​ത് ​ഇക്കു​റി ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റ് വ​ഴി മാ​ത്രം വി​റ്റ​ത്​ 154.77 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്. ക്രി​സ്മ​സ് ത​ലേ​ന്ന് മാ​ത്രം 70.73 കോ​ടി​യു​ടെ വി​ൽ​പ​ന ബെ​വ്​​കോ വ​ഴി ന​ട​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 69.55 കോ​ടി​യാ​യി​രു​ന്നു ക്രി​സ്മ​സ് ത​ലേ​ന്ന​ത്തെ വി​ൽ​പ​ന. ഡി​സം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ 84 കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ 75 കോ​ടി​യാ​യി​രു​ന്നു.

ക്രി​സ്മ​സ് ത​ലേ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത്​ ചാ​ല​ക്കു​ടി​യി​ലാ​ണ്; 63.85 ല​ക്ഷം രൂ​പ. ച​ങ്ങ​നാ​ശ്ശേ​രി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്; 62.87 ല​ക്ഷം രൂ​പ. 62.31 ല​ക്ഷ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട മൂ​ന്നാ​മ​തെ​ത്തി. സാ​ധാ​ര​ണ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡി​ലെ വി​ൽ​പ​ന ശാ​ല നാ​ലാം സ്ഥാ​ന​ത്താ​ണ്; 60.08 ല​ക്ഷം. അ​ഞ്ചാം സ്ഥാ​നം നോ​ർ​ത്ത് പ​റ​വൂ​രി​നും. 51.99 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ്​ ഇ​വി​ടെ വി​റ്റ​ത്.

Tags:    
News Summary - Record liquor sales in state for Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.