പത്തനംതിട്ട: ജില്ലയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. നേരത്തെ ജില്ലയിൽ ഇന്നും നാളെയും ഒാറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. മഴ കൂടുതൽ ശക്തമായതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
മഴ ശക്തമായതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജിെൻറ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുമൂലം സ്പില്‍വേ വഴി തുറന്നുവിടുന്ന പരമാവധി വെള്ളത്തിെൻറ അളവ് 1287 ക്യുമാക്‌സ് ആണ്.
ആങ്ങമൂഴി ഭാഗത്തുനിന്ന് ശക്തമായ വെള്ളപ്പാച്ചിലുണ്ട്. അള്ളുങ്കലും കാരിക്കയത്തും സ്പില്‍വേ പരമാവധി തുറന്നുെവച്ചിരിക്കുകയാണ്. ആഗസ്റ്റ് 10 വരെ മണിയാര്‍ ബാരേജിെൻറ ഷട്ടറുകള്‍ ഈ രീതിയില്‍ തുറന്ന് പ്രളയജലം കക്കാട്ടാറിലൂടെ ഒഴുക്കും.
ഇതുമൂലം പമ്പാ നദിയിലെ ജലനിരപ്പില്‍ 3.50 മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ അധിക വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പമ്പാ നദിയുടെയും കക്കാട്ടാറിെൻറയും തീരത്തുള്ളവരും പ്രത്യേകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.