ക്വാലാലംപൂർ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ തീരുമാനത്തെ പിന്തുണച്ചാൽ തനിക്കെതിരായ കേസുകൾ ഒഴിവാക ്കാമെന്ന് ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്തതായി ഇസ്ലാമിക പ്രഭാഷകൻ ഡോ. സാക്കിർ നായിക്. സർക്കാർ നിലപാടിനെ പിന്തുണച ്ചാൽ ഇന്ത്യയിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് കേന്ദ്രം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധ ാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിനിധീകരിച്ച് തന്നെ സർക്കാർ ഉദ്യോഗസ്ഥൻ സമീപിക്കുകയായിരുന്നു. മുസ്ലീം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തൻെറ ബന്ധം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായും സാക്കിർ നായിക്ക് പറഞ്ഞു. എന്നാൽ അവരുടെ വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞു.
"കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ഒരു പ്രതിനിധിയുമായി സ്വകാര്യ കൂടിക്കാഴ്ചക്ക് എന്നെ സമീപിച്ചു. 2019 സെപ്റ്റംബറിൽ പ്രതിനിധി മലേഷ്യയിലെ പുത്രായയിൽ എത്തി. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രിയും അമിത് ഷായെയും കണ്ടതിന് ശേഷമാണ് താനിവിടെ വന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മുസ്ലീം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി എന്റെ ബന്ധങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് എന്നെ കാണാൻ വന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇന്ത്യയിലേക്ക് തനിക്ക് സുരക്ഷിതമായ യാത്ര അദ്ദേഹം വാഗ്ദാനം ചെയ്തു.
ഈ ഓഫർ തന്നെ അമ്പരപ്പിച്ചതായി നായിക് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരു പ്രസംഗത്തിൽ രണ്ട് മിനിറ്റിനുള്ളിൽ ഒമ്പത് തവണ എൻെറ പേര് ഉപയോഗിച്ച അതേ പ്രധാനമന്ത്രിയിൽ നിന്ന് ഇത് എങ്ങനെ സാധ്യമാകുമെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഇത് നല്ലതല്ലാത്തതിനാൽ താനത് നിരസിച്ചുവെന്നും നായിക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.