തൃശൂർ: വകുപ്പ് മന്ത്രിയുടെ ഓഫിസിൽ സബ് രജിസ്ട്രാർമാരെ വിളിച്ച്ചേർത്ത് നടത്തുന്ന യോഗങ്ങൾ ഇനിയില്ല. ജില്ല രജിസ്ട്രാർമാരിൽനിന്നും വകുപ്പ് മേധാവികൾ നേരിട്ട് വിശദാംശങ്ങൾ ശേഖരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും. ജില്ല രജിസ്ട്രാർമാർ ഇത് കീഴുദ്യോഗസ്ഥർക്ക് കൈമാറും. ജില്ലതലത്തിൽതന്നെ റിപ്പോർട്ട് തയാറാക്കി വകുപ്പ് മേധാവികൾ മന്ത്രിയെ ധരിപ്പിക്കും.
നേരത്തെ ഈ മാർഗം തന്നെയായിരുന്നുവെങ്കിലും അഴിമതിക്ക് പേര് കേട്ട സബ് രജിസ്ട്രാർ ഓഫിസുകളിലെ തെറ്റുകൾ അവസാനിപ്പിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ഇടത് സർക്കാർ സബ് രജിസ്ട്രാർമാരെയടക്കം വിളിച്ച് ചേർത്ത് മൂന്ന് മാസത്തിലൊരിക്കൽ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നത്. എന്നാൽ മുന്നൂറിലേറെ വരുന്ന രജിസ്ട്രാർ, സബ് രജിസ്ട്രാർമാരടങ്ങുന്ന ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നതിലെ പ്രശ്നങ്ങളാണ് പഴയ രീതി പുനഃസ്ഥാപിക്കാൻ ഇടയാക്കിയത്.
ജില്ല രജിസ്ട്രാർമാരുമായി വകുപ്പ് മേധാവിമാർ നേരിട്ട് പങ്കെടുക്കുന്ന വകുപ്പുതല യോഗങ്ങൾ നടക്കും. ഈ യോഗത്തിലെ തീരുമാനങ്ങളും നിർദേശങ്ങളും എല്ലാ മാസവും പത്തിനകം സബ് രജിസ്ട്രാര്‍മാര്‍ക്ക് കൈമാറും. താഴെ തട്ടിലുള്ള പ്രശ്നങ്ങളും നടപടിക്രമങ്ങളും മേലുദ്യോഗസ്ഥർ അറിയാനും പ്രശ്നപരിഹാരത്തിനുമായാണ് രജിസ്ട്രാർ, സബ് രജിസ്ട്രാർ, വകുപ്പ് മേധാവികൾ എന്നിവരുടെ യോഗങ്ങൾ മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നത്. എന്നാൽ രണ്ടാമത്തെ യോഗത്തോടെ തന്നെ ശ്രമത്തിന് കല്ലുകടിയായി. ഇതോടെ യോഗം പേരിനായി.
പരിമിതിയും സൗകര്യക്കുറവും മൂലം ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും നിർവാഹമില്ലാതായി. ഈ സാഹചര്യത്തിലാണ് ജില്ലതലത്തിൽ തന്നെ സബ് രജിസ്ട്രാർ, രജിസ്ട്രാർ കൂടിക്കാഴ്ചയും രജിസ്ട്രാർ, വകുപ്പുമേധാവികൾ തമ്മിലുള്ള കൂടിക്കാഴ്ചയും അതത് മാസങ്ങളിൽ തന്നെ ചേരാനുള്ള തീരുമാനം. നികുതിവരുമാനത്തിെൻറ ചോര്‍ച്ചയും പുരോഗതിയും കണ്ടെത്താന്‍ പ്രതിമാസ യോഗങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന വിലയിരുത്തലും പ്രതിമാസ യോഗ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.