പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിൽ കള്ളവോട്ടു നടന്നെന്ന എൽ.ഡി.എഫിന്റെ പരാതിയിൽ, രണ്ട് പോളിങ് ഓഫിസർമാരെയും ബി.എൽ.ഒയെയും സസ്പെൻഡു ചെയ്തു. ആറു വർഷം മുൻപ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകൾ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് അസാധുവായി കണക്കാക്കും.
ബി.എൽ.ഒ അമ്പിളി ദേവി, പോളിങ് ഓഫിസർമാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കലക്ടർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകുമെന്നും കലക്ടർ അറിയിച്ചു.
എന്നാൽ സീരിയൽ നമ്പർ മാറിപ്പോയതാണെന്നും അബദ്ധവശാൽ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യു.ഡി.എഫും നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.