നടൻ ദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചു

ആലുവ: നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ബന്ധുക്കൾ ജയിലിൽ സന്ദർശിച്ചു. സഹോദരൻ അനൂപ്, ബന്ധുക്കളായ വെട്ടിങ്ക സുനിൽ, സുരാജ് എന്നിവരാണ് ആലുവ സബ്ജയിലിലെത്തി ദിലീപിനെ കണ്ടത്.

ദിലീപുമായി സംസാരിക്കാൻ ജയിൽ അധികൃതർ 10 മിനിറ്റ് അനുവദിച്ചു. കുടുംബ കാര്യങ്ങളും കേസ് സംബന്ധിച്ച വിവരങ്ങളും സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗൂഢാലോചന കേസിൽ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ദിലീപിന് ഒരാഴ്ചക്ക് ശേഷമാണ് ബന്ധുക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. 

Tags:    
News Summary - relatives visit actor dileep in aluva sub jail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.