കൊച്ചി: സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ലെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ. ക്യാമ്പിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. ധനസഹായം സംബന്ധിച്ച ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
നടപടിക്രമങ്ങളിലെ കാലതാമസമാണ് പണം നൽകുന്നത് വൈകുന്നത്. സ്കൂൾ തുറക്കേണ്ടിവന്നാൽ ക്യാമ്പിലുള്ളവർക്ക് മറ്റ് താമസ സ്ഥലങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒാണാവധി കഴിഞ്ഞ് തുറക്കുന്നത് നീട്ടണമെന്ന് വി.ഡി സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണക്കിറ്റും ധനസഹായവും ഉടൻ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.