തൃശൂര്‍: സി.പി.എം ഭരണത്തിെൻറ തണലില്‍ സംസ്ഥാനത്ത് മതഭീകരവാദ സംഘടനകള്‍ പിടിമുറുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല. പത്തനാപുരത്ത് വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തതും വടക്കാഞ്ചേരിയിൽ പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ സ്‌ഫോടനം നടന്നതും ശരിയായി അന്വേഷിക്കണമെന്നും രണ്ട് സംഭവത്തിലും ഇസ്ലാമിക തീവ്രവാദ സംഘടനക്ക് പങ്കുണ്ടെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തിനിടെ വാഹനാപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുണ്ട്. മതതീവ്രവാദികളുടെ തടവറയിലാണ് സംസ്ഥാന സര്‍ക്കാറെന്നും ശശികല കുറ്റെപ്പടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, ജില്ല സെക്രട്ടറി ഹരി മുള്ളൂര്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.