കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റഊഫ് ഷരീഫിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) റിമാൻഡ് ചെയ്തു. പ്രാഥമിക ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചത്.
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം യു.പിയിലെ ഹാഥറസ് സന്ദർശിക്കാൻ പുറപ്പെട്ട സംഘത്തിലുണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖ് റഹ്മാന് റഊഫ് ഷരീഫ് പണം നൽകിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് മൂന്നുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാതെ മസ്കത്തിലേക്ക് പോകാൻ ശ്രമിക്കവെ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുെന്നന്നാണ് ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കാമ്പസ് ഫ്രണ്ടിന് ബാങ്ക് അക്കൗണ്ടില്ലെന്നും സംഘടനയുടെ ഇടപാടുകൾ നടന്നത് റൗഫ് ഷരീഫിെൻറ അക്കൗണ്ട് വഴിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റഊഫ് ഷരീഫിെൻറ പേരിൽ മൂന്ന് അക്കൗണ്ടുകളുണ്ട്. ഇതിൽ െഎ.സി.െഎ.സി.െഎ ബാങ്ക് അക്കൗണ്ട് വഴി രണ്ടുവർഷത്തിനിടെ 1.35 കോടിയുടെയും ഫെഡറൽ ബാങ്ക് വഴി 67 ലക്ഷത്തിെൻറയും ആക്സിസ് ബാങ്ക് വഴി 20 ലക്ഷത്തിെൻറയും ഇടപാട് നടന്നതായാണ് ആരോപണം. നൗഫൽ ഷരീഫ്, റമീസ് അലി എന്നിവരിൽനിന്ന് ഇക്കഴിഞ്ഞ ഏപ്രിൽ,-ജൂൺ മാസങ്ങളിൽ 29,18,511 രൂപ വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ലഭിച്ച പണത്തിെൻറ ഉറവിടം സംശയാസ്പദമാണെന്നും ഇ.ഡി ആരോപിക്കുന്നു.
2013ൽ എൻ.െഎ.എ രജിസ്റ്റർ െചയ്ത നാറാത്ത് കേസുമായി ബന്ധപ്പെട്ട് 2018ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ടിൽ ആമുഖമായി പറയുന്നത്. ഇൗ അന്വേഷണത്തിനിടെ പോപുലർ ഫ്രണ്ടിെൻറയും അതുമായി ബന്ധപ്പെട്ട സംഘടനകളുടെയും ബാങ്ക് ഇടപാടുകൾ പരിശോധിച്ചിരുന്നതായി പറയുന്നു. എന്നാൽ, തുടർന്ന് റിപ്പോർട്ടിൽ ഹാഥറസ് സന്ദർശിക്കാൻ പോയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതും യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറും സംബന്ധിച്ച കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
നാറാത്ത് കേസുമായി ബന്ധപ്പെട്ട് 2018ലാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും ഹാഥറസ് അറസ്റ്റിന് പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് റഊഫ് ഷരീഫിന് ഇ.ഡി ആദ്യ സമൻസ് നൽകിയതെന്നാണ് റിപ്പോർട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.