സജി ചെറിയാന് എതിരായ പരാമർശം; സതീശന് ആർ.എസ്.എസ് കത്ത്, അവജ്ഞയോടെ തള്ളുന്നെന്ന് സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്‍.എസ്.എസിന്റെ കത്ത്. സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന പരാമർശത്തിനെതിരെയാണ് കത്ത്. ഈ വാചകങ്ങൾ ബഞ്ച് ഓഫ് തോട്സിൽ എവിടെയെന്ന് അറിയിക്കണം. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.

ആര്‍.എസ്.എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്‍റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍.എസ്.എസ് കത്തില്‍ പറയുന്നു.

എന്നാൽ, ആർ.എസ്.എസിന്റെ കത്ത് അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വി.ഡി സതീശൻ പ്രതികരിച്ചു. നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.ആർ.എസ്.എസിന്റേത് വിചിത്രമായ നോട്ടീസാണ്. നിയമപരമായി നേരിടും. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് എന്നും സതീശൻ ചോദിച്ചു. 

Tags:    
News Summary - Remarks against Saji Cherian; RSS letter to Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.