മേത്തല: രാജ്യത്തെ പ്രഥമ മസ്ജിദിെൻറ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രവാചകെൻറ കാലഘട്ടത്തിൽതന്നെ സ്ഥാപിതമായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിെൻറ നവീകരണം ഒരുവർഷം മുമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നിർവഹിച്ചത്.
പള്ളിയുടെ പൗരാണിക തനിമ തിരിച്ചുകൊണ്ടുവരണമെന്ന തീരുമാനം 2011ൽ കൂടിയ മഹല്ല് പൊതുയോഗം എടുത്തിരുന്നു.
ടൂറിസം വകുപ്പിെൻറ മുസിരിസ് പൈതൃകപദ്ധതിയുടെ അവിഭാജ്യഘടകമായ ചേരമാൻ ജുമാമസ്ജിദിെൻറ പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലിന് 1.18 കോടി രൂപ അടങ്കൽ നിശ്ചയിച്ച് പ്രവൃത്തികൾ ഇൻകൽ ലിമിറ്റഡിെൻറ നേതൃത്വത്തിൽ നടന്നുവരുകയാണ്.
കഴിഞ്ഞദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥൻമാരുടെയും അനുബന്ധ വകുപ്പുകളുടെയും യോഗത്തിൽ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. അകത്തളങ്ങൾ ശീതീകരിച്ചും വിസ്മയകാഴ്ചയൊരുക്കുന്ന ദീപാലങ്കാരവും സുരക്ഷാസംവിധാനത്തിെൻറ ഭാഗമായി വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. കൂടാതെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് ഇതിലേക്ക് പ്രാർഥനക്ക് കടത്തിവിടുക. ഏറെ കാലത്തെ ആഗ്രഹമാണ് പൂവണിയുന്നതെന്ന് മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദും സെക്രട്ടറി എസ്.എ. അബ്ദു കയ്യൂം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.