പരാതിക്കാരോട്​ പൊലീസ്​ മോശമായി പെരുമാറുന്നത്​ ആവർത്തിക്കുന്നു; ആഭ്യന്തര മന്ത്രി എന്തിനാണ്​ അവരെ സംരക്ഷിക്കുന്നത്​'

തിരുവനന്തപുരം: എറണാകുളത്ത്​ പരാതിക്കാരിയായ നവവധുവിനോട്​ പൊലീസ്​ മോശമായി പെരുമാറി ആത്​മഹത്യയിലേക്ക്​ നയിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. സ്​റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്​ എങ്ങെനെ പെരുമാറണമെന്ന്​ മുഖ്യമന്ത്രി യോഗം വിളിപ്പിച്ച്​ പൊലീസുകാരെ പഠിപ്പിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രതിയായി സ്​റ്റേഷനിൽ എത്തുന്ന​ പെൺകുട്ടികളോട്​ തന്നെ മാന്യമായി പെരുമാറേണ്ടതുണ്ട്​. ഇവിടെ വാദിയായി എത്തിയിട്ടും മോശമായി പെരുമാറി. തെറ്റായ ഉദ്യോഗസ്​ഥന്മാർക്കെതിരെ നടപടിയെടുക്കാത്തതെന്താണ്​. അവരെ മുഴുവൻ പരസ്യമായി സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന​ മുഖ്യമന്ത്രിക്കുള്ളത്​. ഇന്ന്​ കൊയിലാണ്ടിയിലെ ഒരു ​െപൺകുട്ടി, പൊലീസിൽ പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും​ യാതൊരു നടപടിയും സ്വീകരിച്ചിെല്ലയെന്ന വാർത്ത കേട്ടു. ഇത്തരം പൊലീസുകാർക്കെതിരെ നീങ്ങാൻ നിയമ സഹായം നൽകാൻ കോൺഗ്രസ്​ അഭിഭാഷക ടീമിനെ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്​''- വി.ഡി സതീശൻ പറഞ്ഞു.

Also Read

'താനൊക്കെ ഒരു തന്തയാണോടാ', സ്​റ്റേഷനിൽ വിളിച്ചുവരുത്തി സി.ഐ തെറിവിളിച്ചു- മൂഫിയയുടെ പിതാവ്​

ആലുവ: വരന്‍റെ വീട്ടുകാർക്കെതിരെ ഒരു മാസം മു​െമ്പ പരാതിനൽകിയെങ്കിലും പൊലീസ്​ സ്വീകരിച്ചി​ല്ലെന്നും സി.ഐ തന്നെയും മകളെയും തെറിവിളിച്ചതായും ആത്​മഹത്യ ചെയ്​ത മൂഫിയ പർവീന്‍റെ പിതാവ്​.

''ശാരീരികമായും മാനസികമായും വരന്‍റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നു. വരൻ സുഹൈൽ പലപ്പോഴായി മോശമായി പെരുമാറിയപ്പോൾ കൗൺസിലിങ്ങിലൂടെ മാറ്റാമെന്ന്​ മോള്​ പറഞ്ഞതിനാലാണ്​ ബന്ധം തുടർന്നത്​. പ്രണയ വിവാഹമായിരുന്നു ഇത്​. കല്യാണം കഴിഞ്ഞതിനുപിന്നാലെ സ്​ത്രീധനം ചോദിച്ച്​ പലതവണ അവർ വന്നു. പക്ഷേ, ഞങ്ങൾ കൊടുത്തിരുന്നില്ല. അക്രമം തുടർന്നപ്പോൾ ഗാഹിക പീഡന പരാതി നൽകി​. പ്രശ്​നം തീർക്കാൻ ആലുവ എസ്​.ഐ വിളിച്ചതോടെയാണ്​ ഞാനും മോളും സ്​റ്റേഷനിൽ എത്തിയത്​. സി.ഐ മുറിയിലേക്ക്​ വിളിച്ചുവരുത്തി സംസാരിച്ചു. തുടക്കംമുതലെ മോശമായാണ്​ അയാൾ പെരുമാറിയത്​. താനൊക്കെ ഒരു തന്തയാണോടാ എന്ന്​ എന്നോട്​ ചോദിച്ചു. മോളെകുറിച്ച്​ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതോടെ അവൾ സുഹൈലിന്‍റെ മുഖത്തടിച്ചു. പിന്നാലെ വരനും മാതാപിതാക്കളും ചേർന്ന്​ മോളെ അടിക്കാനും ഒരുങ്ങി. പൊലീസുകാർ ഇടപെട്ട്​ പിടിച്ചുവെച്ചു. പരാതിക്കാരായ ഞങ്ങളെ പൊലീസ്​ കേട്ടില്ല. ഒരു പ്രാദേശിക രാഷ്​ട്രീയക്കാരനും ഒപ്പമുണ്ടായിരുന്നു''- പിതാവ്​ കക്കാട്ട് ദിൽഷാദ്​ പറഞ്ഞു.

Also Read

നവവധു ആത്​മഹത്യ ചെയ്​ത സംഭവം; സി.ഐയുടെ ഭാഗത്ത്​ വീഴ്ചയുണ്ടായാൽ നടപടി, അന്വേഷണചുമതലയിൽ നിന്ന്​ മാറ്റി

ആലുവ: എറണാകുളത്ത്​ നവവധു സി.ഐയുടെ മോശം പെരുമാറ്റത്തെ തുടർന്ന് ആത്​മഹത്യ ചെയ്​ത സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​. സി.ഐയുടെ ഭാഗത്ത്​ വീഴ്ചയുണ്ടായാൽ നടപടിയുണ്ടാവുമെന്ന്​ ആലുവ റൂറൽ എസ്​.പി കാർത്തിക്​ പറഞ്ഞു. ഡിവൈ എസ്​.പിയുടെ നേതൃത്വത്തിൽ കേസ്​ അന്വേഷിക്കുമെന്നും റൂറൽ എസ്​.പി പറഞ്ഞു. ഗാർഹിക പീഡന പരാതി അന്വേഷിക്കുന്നതിൽ നിന്നും സി.ഐയെ മാറ്റുകയും ചെയ്​തു.

ആലുവ എടയപ്പുറത്ത് കക്കാട്ട് ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. 23 കാരിയായ മൂഫിയ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗാർഹി പീഡനത്തിന്​ തിങ്കളാഴ്ച ആലുവ ​െപാലീസിൽ പരാതി നൽകിയിരുന്നു. ​​​പൊലീസ്​ സ്​റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൂഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മൂഫിയയെ സി.ഐ ശാസിച്ചതായും ആത്​മഹത്യ കുറിപ്പിൽ പറയുന്നു. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ.എൽ.ബി വിദ്യാർഥിയാണ് മൂഫിയ.

Also Read

സി.ഐ മോശമായിപെരുമാറിയെന്ന്​ കുറിപ്പെഴുതി യുവതി ആത്​മഹത്യ ചെയ്​തു

ആലുവ: സി.ഐ മോശമായി പെരുമാറിയതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചതായി പരാതി. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.

എന്നാൽ, പൊലീസ്​ ആരോപണം ​പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട്​ മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാർഹിക പീഡന​ത്തിന്​ ഭർതൃകുടുംബത്തിനെതിരെ കേസ്​ എടുത്തിട്ടുണ്ട്​.

Tags:    
News Summary - Repeats police mistreatment of complainants; Why is the Home Minister protecting them- vd satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.