ന്യൂഡൽഹി: അഫ്ഗാനിെല ജയിൽ ആക്രമണത്തിന് നേതൃത്വം നൽകിയത് കാസർകോട് നിന്ന് കാണാതായ ആളെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വൺഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജയിലിൽ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താനായി കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലാണ് ഭീകരർ ആക്രമിച്ചത്. ഭീകരരടക്കം 29 പേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. കാസർകോട് പടന്ന സ്വദേശി കെ.പി. ഇജാസാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
2016 ൽ കാസർകോട് നിന്ന് കാണാതായ ഇജാസും ഭാര്യയും അടക്കം 19 പേരെ കണ്ടെത്താൻ എൻ.ഐ.എ ഇൻറപോളിെൻറ സഹായം തേടിയിരുന്നു. എന്നാൽ, ഈ നീക്കം വിജയിച്ചില്ല. ഈ സംഘം ഐ.എസിൽ ചേർന്നുവെന്നായിരുന്നു നിഗമനം. അതേ ഇജാസ് തന്നെയാണോ ഇതെന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല.
അഫ്ഗാനിലെ ജലാലാബാദ് ജയിലിന് നേരെ നടന്ന ആക്രമണത്തിെൻറ മുഖ്യ സൂത്രധാരൻ കെ.പി ഇജാസാണെന്നാണ് റിപ്പോർട്ട്. കാർബോംബ് സ്ഫോടനമുണ്ടാക്കിയ ശേഷം വെടിവെപ്പ് നടത്തുകയായിരുന്നു. പത്ത് ഭീകരരടക്കം 29 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാർച്ചിൽ കാബൂളിലെ ഷോർ ബസാർ എരിയയിലുള്ള സിഖ് ഗുരുദ്വാരയിൽ 27 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിലും മലയാളിയുടെ സാന്നിധ്യം ഉണ്ടായെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ അടക്കം നാലംഗ സംഘമാണ് അക്രമണം നടത്തിയതെന്നായിരുന്നു എൻ.ഐ. പറഞ്ഞത്.
അന്ന് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് പുറത്തുവിട്ട വിഡിയോയിൽ അബു ഖാലിദ് അൽ ഹിന്ദി എന്ന് പരിചയപ്പെടുത്തുന്നയാൾ മുഹ്സിൻ ആണെന്നാണ് എൻ.ഐ.എ കണ്ടെത്തിയിരുന്നത്. മുഹ്സിൻ കൊല്ലപ്പെട്ടു എന്ന ഐ.എസിെൻറ സന്ദേശം തൃക്കരിപ്പൂരിലെ വീട്ടുകാർക്ക് ലഭിക്കുകയും ചെയ്തിരുന്നു. 2016ൽ ഐ.എസിൽ ചേരാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിൽപ്പെട്ടയാളായിരുന്നു മുഹ്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.