വിവിധ പദ്ധതികൾക്ക് അനുവദിച്ച കോടികൾ അക്കൗണ്ടുകളിൽ നിഷ്ക്രിയമായെന്ന് റിപ്പോർട്ട്


കോഴിക്കോട് : വിവിധ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ ബാങ്ക് -ട്രഷറി അക്കൗണ്ടുകളിൽ നിഷ്ക്രിയമായെന്ന് റിപ്പോർട്ട്. ധനകാര്യ പരിശോധനാ വിഭാഗം വിവിധ സ്ഥാപനങ്ങളുടേയും ജില്ലാ താലൂക്ക് കാര്യാലയങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഉദാഹരണമായി 1987ൽ അടച്ചുപൂട്ടിയ പ്രിമോ പൈപ്പ് ഫാക്ടറിയുടെ പേരിലുള്ള എസ്.ടി.എസ്.ബി അക്കൗണ്ടിൽ 42.37 ലക്ഷം രൂപയും കൊല്ലം ജില്ലാ ട്രഷറിയിൽ 1.20 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഇത്തരത്തിൽ കാലാവധി അവസാനിച്ച വിവിധ പ്രോജക്റ്റുകളുടെ തുക അവശേഷിച്ചതായി പരിശോധനയിൽ കണ്ടെത്തി. നിലവിൽ നിഷ്ക്രിയമായി തുടരുന്ന ട്രഷറി-ബങ്ക് അക്കൗണ്ടുകൾ സർക്കാർ ഉത്തരവുകളിലെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി ക്ലോസ് ചെയ്യണം. അക്കൗണ്ടിൽ ശേഷിക്കുന്ന തുക സർക്കാർ ഖജനാവിലേക്ക് നിക്ഷേപിക്കാൻ നടപടി സ്വീകരിക്കണം.

പി.എസ്.ടി.എസ്.ബി അക്കൗണ്ടിലുള്ള തുക ബില്ല് - ഇൻവോയിസ് പ്രകാരമുള്ള തുകക്ക് അനുവദിക്കുന്നതിന് പകരം നിർവഹണ ഏജൻസിക്ക് നൽകുന്ന പ്രവണതയുണ്ട്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പി.എസ്.ടി.എസ്.ബി അക്കൗണ്ട് സംബന്ധിച്ച രേഖകൾ പരിശോധിച്ചതിൽ 2018ലെ സർക്കാർ ഉത്തരവിലെ മാർഗ നിർദേശങ്ങൾക്ക് വിരുധമായി നിർമ്മാണ നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമായി. കോൺട്രാക്ടറുടെ അല്ലെങ്കിൽ സേവന ദാതാവിന്റെ അക്കൗണ്ടിലേക്ക് തുക മുഴുവനായി പിൻവലിച്ച് നിക്ഷേപിക്കുന്ന പ്രവണതയുണ്ട്.




 


അതുപോലെ നിലവിലെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരു സ്ഥാപനത്തിന്റെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിൽ നിന്ന് തുക മറ്റൊരു എസ്.ടി.എസ്ബി അക്കൗണ്ടിലേക്ക് മാറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഉദാഹരണമായി സ്പോട്സ് കൗണ്ടസിലിന്റെ തിരുവനന്തപുരം ജല്ലാ ട്രഷറിയിലെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിൽനിന്ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം നിർമിമ്മാണവുമായി ബന്ധപ്പെട്ട 2.75 കോടി രൂപ കായിക യുവജന ക്ഷേമവകുപ്പിന്റെ എസ്.ബിഎസ്.ബി അക്കൗണ്ടിലേക്ക് കൈമാറിയെന്നും കണ്ടെത്തി.

അതുപോലെ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ട ഫണ്ട് എസ്.ടി.എസ്.ബി അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തതായും പരിശോധനയിൽ കണ്ടെത്തി. ഉദാഹരണമായി ആലപ്പുഴ ഹോംകോ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ട 80 ലക്ഷം രൂപ എസ്.ടി.എസ്.ബി അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. നിലവിലെ മാർഗ നിർദേശങ്ങളനുസരിച്ച് മാത്രമേ പ്ലാൻ ഫണ്ട് തുകകൾ പി.എസ്.ടി.എസ്.ബി അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാവൂവെന്ന കർശനിർദേശം വകുപ്പ് മേധാവികൾക്ക് നൽകാണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡുകളുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥാപനങ്ങളിലെ ഉത്തരവാദികളായി ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പെയ്മെന്‍റിന്‍റെ ആധികാരികത ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക അച്ചടക്കം കൊണ്ടു വരുന്നതിനും ട്രഷറി അധികൃതർ പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.

പ്ലാൻ ഫണ്ട് തുകകളുടെ വിനിയോഗത്തിനായി അനുമതിയില്ലാതെ ആരംഭിച്ചിട്ടുള്ള എസ്.ടി.എസ്.ബി അക്കൗണ്ടുകൾ അടിയിന്തിരമായി ക്ലോസ് ചെയ്യണം. അക്കൗണ്ടുകളിൽ അവശേഷിക്കുന്ന പ്ലാൻ ഫണ്ട് തുക പി.എസ്.ടി.എസ്.ബിയിൽ തന്നെ ക്രഡിറ്റ് ചെയ്യുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം. സർക്കാർ അനുമതിയില്ലാതെ ആരംഭിച്ച സർക്കാർ ഫണ്ടുകളുടെ ട്രാൻസാക്ഷനുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ നിലവിലെ ബാലൻസ് ട്രഷറി അക്കൗണ്ടുകളിലേക്ക് അടിയന്തിരമായി സ്ഥാപനമേധാവികൾ തിരിച്ചടയ്ക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

Tags:    
News Summary - Reported to be inactive in the crores allotted for various projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.