കൊല്ലങ്കോട് (പാലക്കാട്): കോയമ്പത്തൂർ അമൃത വിദ്യാലയത്തിലെ ഗവേഷക വിദ്യാർഥിനി കൃഷ്ണകുമാരി (33) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ വിശദമായ മൊഴി െപാലീസ് ചൊവ്വാഴ്ച രേഖപ്പെടുത്തും. റിസർച് ഗൈഡുമാരുടെ മാനസികപീഡനം കാരണമാണ് ആത്മഹത്യയെന്ന ബന്ധുക്കളുടെ പരാതിയുടെ വെളിച്ചത്തിലാണ് കൊല്ലേങ്കാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. സി.െഎ എ. വിപിൻദാസാണ് കേസ് അന്വേഷിക്കുന്നത്.
ഇലക്ട്രിക്കൽ -ഇലക്ട്രോണിക്സ് വിഭാഗത്തിൽ അഞ്ച് വർഷമായി പിഎച്ച്.ഡി ചെയ്യുന്ന കൃഷ്ണകുമാരിക്ക് അധ്യാപകരുടെ ഭാഗത്തുനിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടായതായി സഹോദരി രാധിക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗവേഷണത്തിന് ലഭിക്കുന്ന ഗ്രാൻഡ് അവർ തന്നെ ഉപയോഗിച്ചുവന്നു. ഒാരോ തവണ പ്രബന്ധം അംഗീകാരത്തിന് നൽകുേമ്പാഴും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളി. വിദ്യാലയത്തിൽ തന്നെ അധ്യാപികയായും സേവനം ചെയ്ത കൃഷ്ണകുമാരിക്ക് ഹോസ്റ്റലിലും പീഡനം തുടർന്നു. വാർഡനെ ഉപയോഗിച്ച് പീഡിപ്പിച്ചതിനു പുറമെ സ്വഭാവദൂഷ്യമെന്ന ആരോപണവും ഉന്നയിച്ചു.
റിസർച് ഗൈഡിെൻറ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കണമെന്നും ഇതുസംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സർവകലാശാലയിൽനിന്നാണ് കൃഷ്ണകുമാരി ബി.ടെക്കും സ്വർണമെഡലോടെ എം.ടെക്കും പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.