ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പ്രവേശനത്തിന്​ രണ്ട്​ സംവരണ രീതി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​ന​ത്തി​ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ര​ണ്ട്​ സം​വ​ര​ണ രീ​തി. വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ (ഇ.​ടി.​ബി) സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന്​ ഒ​മ്പ​ത്​ ശ​ത​മാ​നം സീ​റ്റ്​ സം​വ​ര​ണം ന​ൽ​കു​മ്പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ഇ​ത്​ ഒ​രു ശ​ത​മാ​നം കു​റ​വി​ൽ എ​ട്ട്​ ശ​ത​മാ​ന​മാ​ണ്.

വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ മു​സ്​​ലിം സം​വ​ര​ണം എ​ട്ട്​ ശ​ത​മാ​ന​മെ​ങ്കി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ഒ​രു ശ​ത​മാ​നം കു​റ​വോ​ടെ ഏ​ഴ്​ ശ​ത​മാ​ന​വു​മാ​ണ്. ഒ​രേ വ​കു​പ്പി​ന്​ കീ​ഴി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ ര​ണ്ട്​ ത​ര​ത്തി​ലു​ള്ള സം​വ​ര​ണ രീ​തി എ​ന്തു​കൊ​ണ്ട്​ പി​ന്തു​ട​രു​ന്നു​വെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും ക​ഴി​യു​ന്നി​ല്ല.

81 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളും 20-30 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​വും ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ അ​ലോ​ട്ട്​​മെ​ന്‍റി​നാ​യു​ള്ള​ത്​ 1,79,135 സീ​റ്റാ​ണ്. വി.​എ​ച്ച്.​എ​സ്.​ഇ കോ​ഴ്​​സി​നെ അ​പേ​ക്ഷി​ച്ച്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ഈ​ഴ​വ, മു​സ്​​ലിം സം​വ​ര​ണ​ത്തി​ലെ ഒ​രു ശ​ത​മാ​നം കു​റ​വ്​ ഫ​ല​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും 1791 വീ​തം സീ​റ്റി​ന്‍റെ കു​റ​വ്​ വ​രു​ത്തു​ന്ന​താ​ണ്.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ ഈ​ഴ​വ സം​വ​ര​ണം​ ഒ​മ്പ​തും മു​സ്​​ലിം സം​വ​ര​ണം എ​ട്ടും ശ​ത​മാ​ന​മാ​ണ്. ഇ​തേ സം​വ​ര​ണ​മാ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ​യി​ലു​മു​ള്ള​ത്. എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെ​ന്‍റി​ന്​ ഈ​ഴ​വ സം​വ​ര​ണം എ​ട്ടും മു​സ്​​ലിം സം​വ​ര​ണം ഏ​ഴും ശ​ത​മാ​ന​മാ​ണ്.

പ്രീ​ഡി​ഗ്രി വേ​ർ​പെ​ടു​ത്തി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സ്​ തു​ട​ങ്ങി​യ​പ്പോ​ൾ പ്രീ​ഡി​ഗ്രി​ക്ക്​ പി​ന്തു​ട​ർ​ന്ന സം​വ​ര​ണ​മാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക്​ ത​ത്തു​ല്യ​മാ​യി ന​ട​ക്കു​ന്ന വി.​എ​ച്ച്.​എ​സ്.​ഇ കോ​ഴ്​​സി​ൽ എ​ങ്ങ​നെ മ​റ്റൊ​രു സം​വ​ര​ണം ന​ട​പ്പാ​ക്കി​യെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ ക​ഴി​യു​ന്നു​മി​ല്ല. 

Tags:    
News Summary - reservation for Higher Secondary and VHSE admissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.