തിരുവനന്തപുരം: പാവപ്പെട്ട ഒരാളുടെയും വീടിന്റെ അടുക്കള പൊളിച്ച് ഇനി മൃതദേഹം സംസ്കരിക്കേണ്ടി വരരുതെന്നും ഭൂപരിഷ്കരണം നടപ്പാക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കരുതെന്നും മുൻ മന്ത്രി എ.കെ. ബാലൻ. തോട്ടങ്ങൾക്ക് നൽകിയിട്ടുള്ള പരിഗണന മുതലാക്കി തോട്ടമുടമകളും അറിയപ്പെടുന്ന ജാതി മത സംഘടനകളും ഏക്കറുകണക്കിന് ഭൂമി കൈവശം വെച്ചിരിക്കുകയാണ്. ഭൂമിയില്ലാത്ത പട്ടികജാതിക്കാരന് വീതംവെച്ച് നൽകാൻ കഴിയുന്നതാണ് ഭൂമി. ഇവ പിടിച്ചെടുത്ത് അർഹരായവർക്ക് വീതം വെച്ചു നൽകണം.
എല്ലാവർക്കും വീട്, ഭൂമി, എയ്ഡഡ് മേഖലയിൽ സംവരണം തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പട്ടികജാതിവിഭാഗക്കാർ 25 ശതമാനത്തോളം ഉണ്ടെങ്കിലും കേന്ദ്ര ബജറ്റിൽ രണ്ടു ശതമാനം തുക മാത്രമാണ് അനുവദിക്കുന്നത്. ബി.ജെ.പി സർക്കാർ വന്നതുമുതൽ ഈ തുക കുറക്കുകയാണ്. എന്നാൽ, സംസ്ഥാനത്ത് 10 ശതമാനമുള്ള ഈ വിഭാഗക്കാർക്കുവേണ്ടി 12 ശതമാനം തുകയാണ് അനുവദിക്കുന്നത്. എയ്ഡഡ് മേഖലയിൽ പട്ടികജാതി, വർഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് ചർച്ചനടത്തി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.