നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചു

തിരുവനന്തപുരം: നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചു. ബി.എസ്.സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

ട്രാൻഡ്ജൻഡർ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതിന്‍റെ തുടർച്ചയാണ് ആരോഗ്യ രംഗത്ത് കൂടി ഈ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചരിത്രത്തിൽ ആദ്യമായാണ് നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നത്. 

Tags:    
News Summary - Reservation for transgender category in nursing in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.