ജാ​തി സം​വ​ര​ണം: എൻ.എസ്​.എസിന്​ സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ജാ​തി സം​വ​ര​ണം അ​വ​സാ​നി​പ്പി​ച്ച്​ പ​ക​രം സാ​മ്പ​ത്തി​ക സം​വ​ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന​ നാ​യ​ർ സ​ർ​വി​സ്​ സൊ​സൈ​റ്റി (എ​ൻ.​എ​സ്.​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. എ​ൻ.​എ​സ്.​എ​സി​​​െൻറ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​ൻ 10 മി​നി​റ്റെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ജ​സ്​​റ്റി​സ്​ അ​ര​ു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളി. എ​ൻ.​എ​സ്.​എ​സി​​​െൻറ ഹ​ര​ജി​ക്ക്​ ഒ​പ്പം ജാ​തി സം​വ​ര​ണ​ത്തി​നെ​തി​രെ സ​മാ​ന​മാ​യ ഹ​ര​ജി​യു​മാ​യി വ​ന്ന കേ​ര​ള വൈ​ശ്യ​ക്ഷേ​മ സ​ഭ​യോ​ടും ഇ​േ​ത​ പ​റ​യാ​നു​ള്ളൂ എ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. തുടർന്ന്​ ഇരുവരുടെയും ഹരജികൾ കോടതി തള്ളി.

സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണം ന​ട​ന്ന കേ​ര​ള​ത്തി​ൽ, ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ചെ​യ്യു​ന്ന പി​ന്നാ​ക്ക സം​വ​ര​ണം ആ​വ​ശ്യ​മി​െ​ല്ല​ന്നും സം​വ​ര​ണം തു​ട​ർ​ന്നാ​ൽ അ​ത് സാ​മൂ​ഹി​ക അ​നീ​തി​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും അ​തി​നാ​ൽ ജാ​തി സം​വ​ര​ണം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സു​കു​മാ​ര​ൻ നാ​യ​ർ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. ആ​റ​ു ദ​ശ​ക​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന ജാ​തി സം​വ​ര​ണം സ​മൂ​ഹ​ത്തി​ൽ വി​പ​രീ​ത​ഫ​ല​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​തെ​ന്നും വി​ദ്യാ​ഭ്യാ​സം, സ​ർ​ക്കാ​ർ ജോ​ലി എ​ന്നി​വ​യി​ൽ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നാ​യ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ ബോ​ധി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ ഭൂ​മി അ​ധി​ക​മു​ണ്ടാ​യി​രു​ന്ന​ത് നാ​യ​ന്മാ​ർ​ക്കാ​യി​രു​ന്നു​വെ​ന്നും ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മ​ത്തി​ലൂ​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ​ഴ​വ​ർ ഭൂ​വു​ട​മ​ക​ളാ​യെ​ന്നും എ​ന്നി​ട്ടും സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ നാ​യ​ർ വി​ഭാ​ഗം മു​ന്നാ​ക്ക​ക്കാ​രും ഈ​ഴ​വ​ർ പി​ന്നാ​ക്ക​ക്കാ​രു​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ഹ​ര​ജി കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്​​ച കേ​സ്​ ആ​ദ്യ​മാ​യി പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത​പ്പോ​ൾ ത​ന്നെ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര ഇ​ത്ത​രം ഹ​ര​ജി​ക​ളൊ​ന്നും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ത​ങ്ങ​ൾ ഇ​ത്​ കേ​ൾ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി ​േന​ര​ത്തേ പു​റ​െ​പ്പ​ടു​വി​ച്ച വി​ധി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഹ​ര​ജി​യെ​ന്ന്​ എ​ൻ.​എ​സ്.​എ​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. വെ​ങ്കി​ട്ട​ര​മ​ണ പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ വി​നീ​ത്​ ശ​ര​ൺ​കൂ​ടി ഉ​ൾ​െ​പ്പ​ടു​ന്ന ബെ​ഞ്ച്​ തീ​ർ​ത്തു പ​റ​ഞ്ഞു. ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​ൻ 10​ മി​നി​റ്റ്​ എ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ വെ​ങ്കി​ട്ട​ര​മ​ണ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ങ്കി​ൽ പി​ന്നെ അ​തു​ക​ഴി​ഞ്ഞ്​ ഹ​ര​ജി ത​ള്ളി ത​ങ്ങ​ൾ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര തി​രി​ച്ച​ടി​ച്ചു.

വേ​ണ​മെ​ങ്കി​ൽ ​ൈഹ​കോ​ട​തി​യെ സ​മീ​പി​ച്ചോ​ളൂ എ​ന്നും ത​ങ്ങ​ളി​ത്​ കേ​ൾ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ്​ ബെ​ഞ്ചി​ലെ ഇ​രു ജ​ഡ്​​ജി​മാ​രും ഹ​ര​ജി മ​ട​ക്കി ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചു. ത​ങ്ങ​ളു​ടെ ഹ​ര​ജി എ​ന്തു​ചെ​യ്യു​മെ​ന്ന സം​ശ​യ​മു​ന്ന​യി​ച്ച കേ​ര​ള വൈ​​ശ്യ​ക്ഷേ​മ സ​ഭ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. വി.​കെ. ബി​ജു​വി​നോ​ട്​ ആ ​ഹ​ര​ജി​യി​ലും ഇ​തേ നി​ല​പാ​ടാ​ണ്​ ത​ങ്ങ​ൾ​ക്കെ​ന്ന്​ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Reservation SC Slams NSS-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.