തിരുവനന്തപുരം: പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ ഉയർന്ന റാങ്കുള്ള വിദ്യാർഥിക്ക് മെച്ചപ്പെട്ട കോളജിൽ പ്രവേശനം ഉറപ്പാക്കാനും സംവരണ വിഭാഗങ്ങൾക്ക് സീറ്റ് നഷ്ടം ഒഴിവാക്കാനും നിയമസഭ സമിതി ഇടപെടലിനെ തുടർന്ന് നടപ്പാക്കിയതാണ് േഫ്ലാട്ടിങ് സംവരണം. ഇതുപ്രകാരം സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലുമായി രണ്ട് കോളജുകളിൽ പ്രവേശനത്തിന് അർഹതയുള്ള കുട്ടികൾക്ക് സംവരണ സീറ്റിന്റെ ആനുകൂല്യത്തിൽ മികച്ച കോളജിലേക്ക് മാറാൻ സാധിക്കും.
ഉദാഹരണത്തിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സംവരണ സീറ്റിലും നിലവാരത്തിലും സൗകര്യത്തിലും പിറകിലുള്ള മറ്റൊരു ഗവ. മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥിയെ പിറകിലുള്ള കോളജിലെ മെറിറ്റ് സീറ്റ് സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും തിരുവനന്തപുരം കോളജിൽ ഇതേ വിദ്യാർഥിക്ക് പ്രവേശനത്തിന് അർഹതയുള്ള സംവരണ സീറ്റ് നിലവാരത്തിൽ പിറകിലുള്ള കോളജിലേക്കും പരസ്പരം മാറ്റി നൽകുന്നു. ഇതുവഴി വിദ്യാർഥിക്ക് ഇഷ്ട കോളജായ തിരുവനന്തപുരത്ത് സീറ്റ് ഉറപ്പാകും. സംവരണ സീറ്റ് മറ്റൊരു കോളജിലേക്ക് മാറ്റുന്നതോടെ, ഇതേ സംവരണ വിഭാഗത്തിലുള്ള മറ്റൊരു വിദ്യാർഥിക്ക് അവിടെ പ്രവേശനം ഉറപ്പാകുകയും ചെയ്യും.
േഫ്ലാട്ടിങ് സംവരണം നിർത്തലാക്കിയാൽ വിദ്യാർഥി മെച്ചപ്പെട്ട കോളജ് എന്ന നിലയിൽ തിരുവനന്തപുരത്തെ സംവരണ സീറ്റിൽ പ്രവേശനം നേടുകയും മറ്റൊരു കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ അർഹതയുള്ള സീറ്റ് ഉപേക്ഷിക്കുകയും ചെയ്യും. ഇതുവഴി വിദ്യാർഥിയുടെ സംവരണ വിഭാഗത്തിൽ അർഹതയുള്ള അടുത്ത വിദ്യാർഥിക്ക് അവസരം നഷ്ടമാകും. മെറിറ്റിലുള്ള സീറ്റ് ഉപേക്ഷിക്കുന്നതോടെ, സംവരണ ആനുകൂല്യമുള്ള സമുദായത്തിലെ വിദ്യാർഥികൾ സംവരണ സീറ്റുകളിൽ മാത്രമായി പരിമിതപ്പെടും. അലോട്ട്മെന്റിനുള്ള സോഫ്റ്റ്വെയറിൽ തന്നെ േഫ്ലാട്ടിങ് സംവരണത്തിന് ക്രമീകരണം വരുത്തിയാണ് പ്രവേശനം നടത്തുന്നത്. അതിനാൽ സീറ്റിൽ വരുത്തുന്ന ക്രമീകരണം വിദ്യാർഥി അറിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.