തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സവർണവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാൻ തീരുമാനിച്ച സർക്കാർ വിശ്വകർമ റിപ്പോർട്ടിനെ അവഗണിച്ചു. സംസ്ഥാനത്തെ വിശ്വകർമ സമുദായത്തിെൻറ പ്രശ്നങ്ങൾ പഠിച്ച ഡോ.പി.എൻ. ശങ്കരൻ കമീഷൻ റിപ്പോർട്ടാണ് ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുന്നത്. മുൻമന്ത്രി എ.പി. അനില്‍കുമാറിന് 2014 ഡിസംബർ 31നാണ് കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുമ്പുപണി, മരപ്പണി, വാർക്കപ്പണി, കൽപ്പണി, സ്വർണപ്പണി എന്നീ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെടുന്ന വിശ്വകർമ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏകാംഗ കമീഷനെ നിയോഗിച്ച് 2012 ഒക്ടോബർ 18ന് ഉമ്മൻ ചാണ്ടി സർക്കാറാണ് ഉത്തരവിറക്കിയത്. തുടർന്ന് കമീഷെൻറ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ച് 2013 ഏപ്രിൽ നാലിന് ഉത്തരവിറക്കി. മൂന്നുകാര്യങ്ങളാണ് കമീഷെൻറ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത്. സമുദായത്തിെൻറ സാമൂഹിക, സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസ, സാംസ്കാരിക നിലയെക്കുറിച്ച് പഠിച്ച് നിർദേശം നൽകണം. യന്ത്രവത്കരണത്തിെൻറയും ഉദാരവത്കരണത്തിെൻറയും ഫലമായി വിശ്വകർമ സമുദായം തൊഴിൽപരമായി നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും നിർദേശിക്കുക.
പരമ്പരാഗത കമ്പോളത്തിലേക്ക് കോർപറേറ്റുകൾ വന്നതോടെ വിശ്വകർമ സമുദായം നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരവും നിർദേശിക്കുക എന്നിവയായിരുന്നു കമീഷനോട് ആവശ്യപ്പെട്ടത്. റിപ്പോർട്ടിന്മേൽ സർക്കാർ ഇതുവരെ തുടർനടപടികൾ എടുത്തിട്ടില്ല. വിവരാവകാശമനുസരിച്ച് റിപ്പോർട്ട് നൽകാനും സർക്കാർ തയാറല്ല. ആഭരണ നിര്‍മാണരംഗത്ത് കുത്തക മുതലാളിമാരുടെ കടന്നുകയറ്റംമൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വര്‍ണപ്പണിക്കാര്‍ക്ക് മാത്രമായി ബാങ്കിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും അപ്രൈസര്‍ തസ്തിക സംവരണം ചെയ്യണമെന്ന് കമീഷൻ ശിപാർശചെയ്തിരുന്നു. എന്നാൽ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്ന സർക്കാർ ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.