പൊലീസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി: തച്ചങ്കരി ഫയർഫോഴ്​സ്​ മേധാവി

തിരുവനന്തപുരം: പൊലീസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി. പൊലീസ്​ ആസ്ഥാന​ത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ ഫയർഫോഴ്​സ്​ മേധാവിയായും ഫയർഫോഴ്​സ്​ മേധാവി ഡി.ജി.പി റാങ്കിലുള്ള എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച്​ മേധാവിയായും മാറ്റി നിയമിച്ചു. വിജിലൻസ്​ എ.ഡി.ജി.പി എസ്​. അനിൽകാന്താണ്​ ട്രാൻസ്​പോർട്ട്​ കമീഷണർ. ട്രാൻസ്​പോർട്ട്​ കമീഷണറായിരുന്ന എസ്​. ആനന്തകൃഷ്​ണനെ പൊലീസ്​ ആസ്ഥാനത്ത്​ എ.ഡി.ജി.പിയായി നിയമിച്ചു. 

കെ.എസ്​.ഇ.ബി വിജിലൻസിലുണ്ടായിരുന്ന ടി.കെ. വി​നോദ്​കുമാറാണ്​ ഇ​േൻറണൽ സെക്യൂരിറ്റി എ.ഡി.ജി.പി. ക്രൈംബ്രാഞ്ച്​ മേധാവിയായിര​ുന്ന നിതിൻ അഗർവാളിനെ കെ.എസ്​.ഇ.ബി വിജിലൻസിലേക്കാണ്​ മാറ്റിയത്​. നടിയെ ആക്രമിച്ച കേസ്​ അന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച്​ ​െഎ.ജിയുമായ ​ദിനേന്ദ്ര കശ്യപ്​ പൊലീസ്​ ആസ്ഥാനത്ത്​ ​െഎ.ജിയാകും. ബൽറാംകുമാർ ഉപാധ്യായ ആയിരിക്കും പുതിയ ​െഎ.ജി ഇൻറലിജൻസ്​. ഇ.ജെ. ജയരാജനാണ്​ പുതിയ ​ൈ​ക്രംബ്രാഞ്ച്​ ​െഎ.ജി നോർത്ത്​. സേതുരാമനെ പൊലീസ്​ ട്രെയിനിങ്​ കോളജ്​ പ്രിൻസിപ്പലായി നിയമിച്ചു. 

പൊലീസ്​ ആസ്ഥാനത്ത്​ എസ്​.പിയായിരുന്ന രാഹുൽ ആർ. നായർ തൃശൂരും പി. പ്രകാശ്​ തിരുവനന്തപുരത്തും സിറ്റി പൊലീസ്​ കമീഷണർമാരാകും. യതീഷ്​ചന്ദ്ര തൃശൂർ റൂറൽ എസ്​.പിയാകും. തിരുവനന്തപുരം ഡി.സി.പി അരുൾ ബി.കൃഷ്​ണ വയനാട്​ എസ്​.പിയാകും. കൊല്ലം റൂറൽ എസ്​.പിയായി ബി. അശോകനെയും ആലപ്പുഴയിൽ എസ്​. സു​േരന്ദ്രനെയും​ നിയമിച്ചു​. പി. ജയദേവ്​ തിരുവനന്തപുരത്തും മെറിൻ ജോസഫ്​ കോഴിക്കോടും കറുപ്പുസ്വാമി എറണാകുളത്തും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിമാരാകും.

എസ്​.പിമാരായ ജെ. ജയന്തനെ ​െഎ.സി.ടിയില​ും രാജ്​പാൽ മീണയെ ക്രൈംബ്രാഞ്ചിലും കെ.കെ. ജയമോഹനെ ഇ​േൻറണൽ സെക്യൂരിറ്റിയിലും എൻ. വിജയകുമാറിനെ പൊലീസ്​ ആസ്ഥാനത്ത്​ എ.​െഎ.ജി-2 ആയും ​േതാംസൻ ജോസിനെ ഇന്ത്യൻ റിസർവ്​ ബറ്റാലിയനിലും വി. ഗോപാലകൃഷ്​ണനെ ​എ.​െഎ.ജി ഒന്നിലും പി.എസ്. ഗോപിയെ കെ.എ.പി രണ്ടിലും ജെ. ഹേമചന്ദ്രനാഥിനെ പൊലീസ്​ ആസ്ഥാനം എസ്​.പിയായും വി.എം. മുഹമ്മദ്​റാഫിയെ വിജിലൻസിലുമാണ്​ നിയമിച്ചിട്ടുള്ളത്​. ​ വരും ദിവസങ്ങളിൽ വീണ്ടും പൊലീസ്​ തലപ്പത്ത്​ മാറ്റങ്ങൾ വരുമെന്ന സൂചനയാണ്​ ആഭ്യന്തരവകുപ്പിൽനിന്ന്​ ലഭിക്കുന്നത്​. 
 

Tags:    
News Summary - Reshuffle in Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.