തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷ വിമർശനത്തോടെ നിയമസഭ പാസാക്കി. അദാനിയുടെ ബന്ധുവിെൻറ കമ്പനിക്കുതന്നെ കൺസൾട്ടൻസി നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിെച്ചങ്കിലും സംസ്ഥാന താൽപര്യം മുൻനിർത്തി പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിെൻറ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാറിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷല്‍ പര്‍പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ അദാനിക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെയും വ്യോമയാനമന്ത്രിയെയും കത്തുകള്‍ വഴിയും നേരിട്ടും സംസ്ഥാന താല്പര്യം അറിയിച്ചെങ്കിലും പരിഗണിച്ചില്ല.
കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായി നടത്തുന്ന അനുഭവപരിജ്ഞാനം സംസ്ഥാന സർക്കാറിനുണ്ട്. എന്നാല്‍, ഇത്തരം അനുഭവപരിജ്ഞാനമൊന്നുമില്ലാത്ത സ്വകാര്യ സംരംഭകനെയാണ് വിമാനത്താവളത്തിെൻറ മേല്‍നോട്ടവും നടത്തിപ്പും ഇപ്പോള്‍ ഏല്പിച്ചതെന്ന് നിയമസഭ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വിമാനത്താവളത്തിെൻറ സ്വകാര്യവത്കരണ തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിനനുസൃതമല്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ നല്കിയ സഹായസഹകരണങ്ങള്‍, സംസ്ഥാന സര്‍ക്കാറിെൻറ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവത്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്കാന് കഴിയിെല്ലന്നും അറിയിച്ചിട്ടുണ്ട്. അദാനി എൻറർപ്രൈസസ് നല്കാന് തയാറായ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടും വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനമെടുത്തതിന് ഒരു നീതികരണവുമില്ലെന്നും വിമാനത്താവളത്തിെൻറ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാറിന് പങ്കാളിത്തമുള്ള എസ്.പി.പിക്ക് നല്‍കണമെന്നും പ്രമേയം കേന്ദ്രസർക്കാറിനോടാവശ്യപ്പെട്ടു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിജയകരമായും മാതൃകപരമായും വിമാനത്താവളം നടത്താൻ കഴിയുമെന്നും കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.