വർക്കല പാപനാശം ക്ലിഫിൽ പുക്കിനി ലാല റിസോർട്ടിലെ തീ ഫയർഫോഴ്സ് കെടുത്തുന്നു

വർക്കല പാപനാശം ക്ലിഫിൽ റിസോർട്ടിന് തീപിടിച്ചു

വർക്കല: വർക്കല പാപനാശം ക്ലിഫിൽ റിസോർട്ടിന് തീപിടിച്ചു. പുക്കിനി ലാല എന്ന റിസോർട്ടാണ് പൂർണമായും കത്തിയമർന്നത്. ഞാഴറാഴ്ച രാത്രിയാണ് സംഭവം. രണ്ട് മുറികളുള്ള വീട് പോലെ നിർമിച്ച റിസോർട്ട് ഇപ്പോൾ പുസ്തക വിൽപന ശാലയായാണ് പ്രവർത്തിച്ചിരുന്നത്.

പ്രധാന ബീച്ചിന് സമീപത്തെ കുന്നടിവാരത്ത് ഷീറ്റുകൊണ്ട് നിർമിച്ച റിസോർട്ടിൽ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ഷെഡിൽ ഉറക്കത്തിലായിരുന്ന റിസോർട്ട് ജീവനക്കാരൻ ചൂടും തീ പടരുന്ന ശബ്ദവും കേട്ടാണ് ഉണർന്നത്. ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനത്തിന് തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സിന്റെ ഫസ്റ്റ് റെസ്പോൺസ് വാഹനം സ്ഥലത്തെത്തിച്ചാണ് തീയണച്ചത്.

എളുപ്പം തീപിടിക്കുന്ന ഷീറ്റുകൾ കൊണ്ടു നിർമ്മിച്ച റിസോർട്ടിൽ പുസ്തകങ്ങളുടെ വലിയ ശേഖരമുണ്ടായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കത്തിനശിച്ച സ്ഥാപനത്തിന് സമീപം ഡബിൾ ഡക്കർ ഉൾപ്പെടയുള്ള നിരവധി സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ഫയർഫോഴ്സ് കൃത്യസമയത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

വർക്കല ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ പി. അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജികുമാർ, അനിരുദ്ധൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ഷൈജു, ഓഫിസർമാരായ രതീഷ്, വിനോദ് കുമാർ, വിനീഷ് കുമാർ, മണികണ്ഠൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്തിയത്.

Tags:    
News Summary - Resort catches fire in Varkalaa Papanasam Cliff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT