ഹോട്ടലുടമ തൂങ്ങിമരിച്ച നിലയിൽ

കൽപറ്റ: ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയിൽ. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ്  ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങിമരിച്ചത്. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

അതേസമയം, ടൂറിസം കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതെന്ന് റിസോർട്ട്-ടൂറിസം മാഫിയ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.




Tags:    
News Summary - restaurant owner hanged to death at kalpatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.