വിഷു: കൊച്ചിയിൽ രാത്രി 10നും പുലർച്ചെ ആറിനും ഇടയിൽ പടക്കം പൊട്ടിക്കരുതെന്ന്

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10നും പുലർച്ചെ ആറിനും ഇടയിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. പടക്കങ്ങൾ പൊട്ടിക്കുന്നതിന് ദേശിയ ഹരിത ട്രൈബൂണലിന്‍റെ വിധി പ്രകാരം നിയന്ത്രണം ഉളളതിനാലാണിത്.

വിഷു ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരത്തിനും മറ്റുമായി വീട് പൂട്ടിയിട്ട് പോകുന്നവർ വിവരം ജനമൈത്രി ബീറ്റ് പൊലിസ് ഉദ്യോഗസ്ഥരെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണം.

അടിയന്തിരമായി പൊലീസിന്റെ സേവനം ആവശ്യമായി വരുന്നവർ പൊലീസിന്റെ എമർജൻസി നമ്പർ ആയ 112 ലേക്ക് വിളിക്കണമെന്നും കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - Restrictions for firecrackers in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.