കോഴിക്കോട്: ‘മാധ്യമം’ചീഫ് സബ് എഡിറ്റർ രാധാകൃഷ്ണൻ തിരൂർ 36 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. 1987 ൽ കോഴിക്കോട് ഓഫിസിൽ ലേ-ഔട്ട് ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് എഡിറ്റോറിയൽ വിഭാഗത്തിലേക്ക് മാറി. കോഴിക്കോട്, മലപ്പുറം, കൊച്ചി, കണ്ണൂർ ന്യൂസ് ഡെസ്കിലും വയനാട്, കോഴിക്കോട് ബ്യൂറോകളിലും പ്രവർത്തിച്ചു.
മാധ്യമം എംപ്ലോയീസ് യൂനിയൻ മുൻ പ്രസിഡന്റ്, സെക്രട്ടറി, വയനാട് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരൂരിലെ സാമൂഹികപ്രവർത്തകനായ വി. അപ്പുമാസ്റ്ററുടെയും തങ്കത്തിന്റെയും മകനാണ്. ഹയർസെക്കൻഡറി അധ്യാപിക ഷൈമയാണ് ഭാര്യ. മകൻ: ഗൗതം കൃഷ്ണ (എൻജി. വിദ്യാർഥി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.