കോഴിക്കോട്: ദീർഘകാല സേവനത്തിന് ശേഷം മാധ്യമം മലപ്പുറം യൂനിറ്റ് സർക്കുലേഷൻ മാനേജർ കെ.വി. മൊയ്തീൻകുട്ടി, ചീഫ് ഡി.ടി.പി സൂപ്പർവൈസർ എം. ഷാജി, സീനിയർ പ്രിന്റർ വിശ്വൻ വളപ്പിൽ, കോട്ടയം ന്യൂസ് ഫോട്ടോഗ്രാഫർ ജെ. ദിലീപ് കുമാർ, കൊച്ചി യൂനിറ്റ് ഡി.ടി.പി സൂപ്പർവൈസർ വി.എസ്. അബ്ദുൽസലാം, കോഴിക്കോട് യൂനിറ്റ് ഹെഡ് ക്ലർക്ക് വി. അബ്ദുൽ അസീസ്, തിരുവനന്തപുരം യൂനിറ്റിലെ അറ്റൻഡർ ഇ. ഹക്കീം, മസ്ദൂർ എം.എസ്. കബീർ എന്നിവർ മാധ്യമത്തിൽനിന്ന് വിരമിച്ചു.
1989ൽ മാധ്യമത്തിൽ ചേർന്ന കെ.വി. മൊയ്തീൻകുട്ടി 35 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, തൃശൂർ യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. നസീറ. മക്കൾ: മുസമ്മിൽ, മുർഷിദ.
1987ൽ മാധ്യമത്തിൽ ചേർന്ന എം. ഷാജി 37 വർഷത്തെ സേവനത്തിന് ശേഷം മലപ്പുറം യൂനിറ്റിൽനിന്നാണ് വിരമിക്കുന്നത്. കോഴിക്കോട് കരുവൻപൊയിൽ സ്വദേശിയാണ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കോട്ടയം, തൃശൂർ, ഗൾഫ് മാധ്യമം യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷദ നസ്റീൻ, അംജദ്, ഫിദ നസറീൻ, അർഷദ് ഹലീം.
കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ വി. അബ്ദുൽ അസീസ് 30 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. 1993 ആഗസ്റ്റിലാണ് മാധ്യമത്തിൽ ചേർന്നത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യു. സജിത. മക്കൾ: ഫിദ, വഫ, ശിഫ, സന.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം യൂനിറ്റുകളിലായി 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിശ്വൻ വളപ്പിൽ വിരമിക്കുന്നത്. 1988 ജൂണിലാണ് മാധ്യമത്തിൽ ചേർന്നത്. കോഴിക്കോട് കക്കോടി സ്വദേശിയാണ്. ഭാര്യ: പി.കെ. ഷെറീന. മക്കൾ: വി. ജിഷ്ണു, വി. പൂജ വിശ്വൻ. കോട്ടയം സ്വദേശിയായ ദിലീപ് പുരക്കൽ 2007 മേയിലാണ് മാധ്യമത്തിൽ ചേർന്നത്. കൊച്ചി, കോട്ടയം യൂനിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 17 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. ഭാര്യ: അജിത ചാണ്ടി.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ യൂനിറ്റുകളിലായി 34 വർഷത്തെ സേവനത്തിന് ശേഷമാണ് വി.എസ്. അബ്ദുൽ സലാം വിരമിക്കുന്നത്. 1990 ആഗസ്റ്റിലാണ് മാധ്യമത്തിൽ ചേർന്നത്. കൊച്ചി സ്വദേശിയാണ്. ഭാര്യ: ജുനൈദ. 2005 ഫെബ്രുവരിയിലാണ് ഇ. ഹക്കീം മാധ്യമത്തിൽ ചേർന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. 19 വർഷം തിരുവനന്തപുരം യൂനിറ്റിൽ സേവനം ചെയ്ത ശേഷമാണ് വിരമിക്കുന്നത്. ഭാര്യ: മസൂദ. മക്കൾ: മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് ഇബ്രാഹീം. കൊച്ചി സ്വദേശിയായ എം.എസ്. കബീർ കൊച്ചി യൂനിറ്റിൽ 13 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. 2011 മാർച്ചിലാണ് മാധ്യമത്തിൽ ചേർന്നത്. ഭാര്യ: റഷീദ. മക്കൾ: ബിലാൽ, ആസിഫ് മുഹമ്മദ്, അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.