കോട്ടയം: റവന്യൂ വകുപ്പിൽ അഴിമതി വ്യാപകമാണെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ലതലത്തിൽ റവന്യൂ, താലൂക്ക്, വില്ലേജ് ഒാഫിസുകളിൽ മിന്നൽ പരിശോധനയടക്കം ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ നിർദേശം. വിജിലൻസ് നടത്തിയ സർവേയിൽ അഴിമതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് റവന്യൂ വകുപ്പാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ജില്ല കലക്ടർമാരോട് ഇടക്കിടെ ഒാഫിസുകളിൽ മിന്നൽ പരിശോധന നടത്താൻ സർക്കാർ നിർദേശിച്ചത്.
കലക്ടർമാർ നേരിട്ട് പരിശോധനക്ക് ഇറങ്ങിയാൽ താെഴതലത്തിൽ അഴിമതി ഇല്ലാതാക്കാനാകുമെന്നും റവന്യൂ വകുപ്പ് കരുതുന്നു. ഏപ്രിൽ ഒന്നുമുതൽ പരിശോധന ആരംഭിക്കും. കലക്ടർമാരുടെ പരിശോധനക്കുപുറമെ താലൂക്കുതലത്തിൽ അഴിമതിമുക്ത സ്ക്വാഡുകളും രൂപവത്കരിക്കും. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ലാൻഡ് റവന്യൂ കമീഷണറും റവന്യൂ ഒാഫിസുകളിൽ മിന്നൽ പരിശോധന നടത്തണമെന്ന് വകുപ്പ് മന്ത്രിയും നിർദേശിച്ചിട്ടുണ്ട്.സ്ഥിരം ആരോപണവിധേയരായ ഉദ്യോഗസ്ഥരെയും ഒാഫിസുകളെയും പ്രത്യേകം നിരീക്ഷിക്കും. അഴിമതി കണ്ടെത്തിയാൽ ശക്തമായ നടപടിയാകും ഇനിമുതൽ ഉണ്ടാവുക. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലകളിലും പ്രേത്യക പരിശോധന ഉണ്ടാകും. റവന്യൂ ഒാഫിസുകളിൽനിന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും.
വില്ലേജ്^താലൂക്ക് ഒാഫിസുകളിൽനിന്ന് നൽകുന്ന രേഖകളുടെ വിശ്വാസ്യതയും പരിശോധിക്കപ്പെടും. ഭൂമി^കെട്ടിട ഇടപാടുകളുമായി ബന്ധപ്പെട്ട് ഒാഫിസുകളിൽനിന്ന് നൽകുന്ന രേഖകളിൽ പലതും അനധികൃതമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിജിലൻസ് നൽകിയ റിപ്പോർട്ടിൽ റവന്യൂ ഒാഫിസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ അക്കമിട്ട് നിരത്തുന്നു. അടിക്കടിയുള്ള പരിശോധനകളിലൂടെ റവന്യൂ ഒാഫിസുകളിലെ അഴിമതി ഇല്ലാതാക്കാനാകുമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. അഴിമതിയിൽ ഒന്നാം സ്ഥാനത്തുള്ള തദ്ദേശ സ്ഥാപനങ്ങളിലും ശുദ്ധീകരണപ്രക്രിയ ആരംഭിച്ചു. ത്രിതല പഞ്ചായത്ത് തലത്തിൽ പരിശോധന കാര്യക്ഷമമാക്കാനാണ് വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.