തിരുവനന്തപുരം: െഎ.എം.എയുടെ പാലോട് മാലിന്യ പ്ലാൻറിനെതിരെ റവന്യു വകുപ്പിെൻറ റിപ്പോർട്ട്. പാലോട് മാലിന്യ പ്ലാന്റിനായി െഎ.എം.എ വാങ്ങിയ വസ്തുവിൽ അഞ്ച് ഏക്കറും നിലമെന്നാണ് തഹസിൽദാർ നൽകിയ റിപ്പോർട്ട്. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് പറയുന്നു. പദ്ധതി പ്രദേശത്തിനരികെ ആദിവാസി കോളനിയുണ്ടെന്നത് പരിഗണിക്കണം. പ്ലാൻറുമായി മുന്നോട്ട് പോയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകും. പ്ലാൻറ് സ്ഥാപിക്കുന്നതിന് നിയമ തടസമുണ്ട്. പ്ലാൻറ് വന്നാൽ പ്രദേശത്തെ കണ്ടൽക്കാടുകൾക്കും നീരുറവകൾക്കും നാശം സംഭവിക്കുമെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.