ആലപ്പുഴ:മരം മുറി കേസിൽ റവന്യൂ വകുപ്പിന് വീഴ്ചയില്ലെന്ന് മന്ത്രി കെ. രാജൻ. സി.പി.ഐ ജില്ല കൗൺസിൽ ഓഫിസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം.
സർക്കാർ ഉത്തരവിൽ അവ്യക്തതയില്ല. കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ-പ്രതിപക്ഷ എം.എൽ.എമാരും ആവശ്യപ്പെട്ടതോടെയാണ് ഉത്തരവ് കൊണ്ടുവന്നത്. വില്ലേജ് ഓഫിസറുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണ്. സർക്കാറിന് മുന്നിൽ അങ്ങനെ ഒരു ആക്ഷേപം ഇതുവരെ വന്നിട്ടില്ല. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കം ഏത് അന്വേഷണവും വരട്ടെ. രണ്ട് വർഷമായി അവർ ഇവിടെത്തന്നെ ഉണ്ടല്ലോ. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം നടക്കുന്നുണ്ട് . റിപ്പോർട്ട് വരട്ടെ, എന്നിട്ട് ആലോചിക്കാം. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതേ പറയാനുള്ളു. വകുപ്പുകൾ തമ്മിൽ തർക്കവും ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി. സത്യനേശൻ, ജോയ് കുട്ടി ജോസ്, ദീപ്‌തി അജയകുമാർ, ജില്ല അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, നേതാക്കളായ പി. ജ്യോതിസ്, വി. മോഹൻദാസ്, ആർ. അനിൽകുമാർ, പി.എസ്.എം ഹുസൈൻ, ടി.ടി. ജിസ്‌മോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.